Advertisement

രാജ്യത്ത് കൊവിഡ് കേസുകളിൽ വർധന; ആരോഗ്യപ്രവര്‍ത്തകരുമായി പ്രധാനമന്ത്രി ഇന്ന് സംസാരിക്കും

January 7, 2022
Google News 1 minute Read

രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകളി‌ൽ വൻ വർധന.24 മണിക്കൂറിനിടെ 1,17,100 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 302 പേർ മരിച്ചു. സംസ്ഥാനങ്ങളിലെ ഉഗ്രവ്യാപനമാണ് കേസുകള്‍ കുത്തനെ ഉയരാന്‍ കാരണം.ഒമിക്രോണ്‍ ബാധിതരുടെ എണ്ണവും കൂടുകയാണ്. തിരുവനന്തപുരവും എറണാകുളവുമടക്കം രാജ്യത്തെ പതിനഞ്ച് ജില്ലകളിലെ രോഗ വ്യാപനത്തില്‍ ആരോഗ്യമന്ത്രാലയം ഉത്കണ്ഠ അറിയിച്ചിട്ടുണ്ട്.

രാജ്യത്തെ ആരോഗ്യപ്രവര്‍ത്തകരുമായി പ്രധാനമന്ത്രി ഇന്ന് സംസാരിക്കും.നാല് മണിക്ക് ഓൺലൈൻ യോഗമാകും നടക്കുക. അറുപത് വയസിന് മുകളില്‍ ഗുരുതര ആരോഗ്യ പ്രശ്നങ്ങളുള്ളവര്‍ക്കും പത്താംതീയതി മുതല്‍ കരുതല്‍ ഡോസ് നല്‍കി തുടങ്ങുന്നതിന് മുന്നോടിയായാണ് പ്രധാനമന്ത്രി സംസാരിക്കുന്നത്.

Read Also : “എന്റെ ഹൃദയത്തിൽ നിന്നും നിന്റെ ഹൃദയത്തിലേക്ക് സ്വന്തം പപ്പ”; അച്ഛന്റെ അവസാന വരികൾ വിവാഹ വസ്ത്രത്തിൽ ചേർത്ത് മകൾ…

രാജ്യത്ത് രോഗവ്യാപനം അതിവേഗത്തിലാണ് നടക്കുന്നത്. പ്രതിദിന രോഗികൾ പതിനായിരത്തിൽ നിന്ന് ഒരുലക്ഷമായി ഉയർന്നത് 9 ദിവസം കൊണ്ടാണ്. ഏറ്റവും കൂടുതൽ രോഗബാധ മഹാരാഷ്ട്രയിലാണ്. 36,265 പേർക്കാണ് സംസ്ഥാനത്ത് രോഗബാധ റിപ്പോർട്ട് ചെയ്തത്.

മഹാരാഷ്ട്രയിൽ ഡോക്ടർമാർക്കിടയിലും രോഗബാധ വർധിക്കുന്നുണ്ട്. നാല് ദിവസത്തിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 338 ഡോക്ടർമാർക്കാണ്. ഡൽഹിയിലും ബംഗാളിലും പതിനയ്യായിരത്തിന് മുകളിൽ രോഗികളുണ്ട്.

രാജ്യത്ത് ഒമിക്രോൺ വ്യാപനവും രൂക്ഷമാണ്. ഒമിക്രോൺ രോഗികൾ 3000 കടന്നു. ഇതുവരെ 3007 പേർക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. 1,199 പേർ രോഗമുക്തി നേടി. കൂടുതൽ കേസുകൾ മഹാരാഷ്ട്രയിലാണ്. 876 പേർക്കാണ് ഇവിടെ ഒമിക്രോൺ റിപ്പോർട്ട് ചെയ്തത്. രോഗബാധയിൽ കേരളം അഞ്ചാമതാണ്. നൂറിന് മുകളിൽ രോഗികൾ ഒമ്പത് സംസ്ഥാനങ്ങളിലുണ്ടെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കുന്നു.

Story Highlights :covid-cases-raising-in-india

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here