Advertisement

‘വിജയം സ്വപനം കാണാൻ എല്ലാവർക്കും അവകാശമുണ്ട്’; തൃക്കാക്കരയിൽ എൽഡിഎഫ് വിജയം ബുദ്ധിമുട്ടുള്ള കാര്യമല്ല സിപിഐഎം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ

January 7, 2022
Google News 1 minute Read

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് വിഞ്ജാപനം വന്ന ശേഷം മാത്രമേ സ്ഥാനാർത്ഥി ചർച്ചകളിലേക്ക് കടക്കുകയുള്ളു എന്ന് സിപിഐഎം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ. തൃക്കാക്കരയിൽ ഇടതുപക്ഷത്തിന് നല്ല സംഘടനാ സംവിധാനങ്ങളുണ്ട് അതുകൊണ്ട് ആശങ്കകളിലെന്നും സി എൻ മോഹനൻ ട്വന്റിഫോറിനോട് പറഞ്ഞു.

സ്വപ്നങ്ങൾ കാണാൻ ഏവർക്കും അവകാശമുണ്ട് അതിനുള്ള അധികാരമുണ്ട് ,അപ്പോൾ ആ അവകാശങ്ങൾ എല്ലാം വച്ചുകൊണ്ട് അവർ പറയട്ടെ. തൃക്കാക്കരയിൽ ഇടതുപക്ഷത്തിന് നല്ല സ്വാധീനമുള്ള മണ്ഡലമാണ് അതിനാൽ എൽ ഡി എഫ് വിജയം എന്നത് ബുദ്ധിമുട്ടുള്ള കാര്യമല്ല എന്നും സി എൻ മോഹൻ ചൂണ്ടിക്കാട്ടി.

തൃക്കാക്കരയിലെ യു ഡി എഫ് വിജയം രണ്ടാം പിണറായി സർക്കാരിനുള്ള ആദ്യ പ്രഹരമായിരിക്കുമെന്ന് നേരത്തെ എം പി യും കോൺഗ്രസ് നേതാവുമായ ബെന്നി ബഹനാൻ പറഞ്ഞിരുന്നു. പി ടി തോമസിന് ഉചിതമായ പിൻഗാമിയുണ്ടാകുമെന്ന് ബെന്നി ബഹനാൻ ട്വന്റിഫോറിനോട് പറഞ്ഞു. തൃക്കാക്കരയിൽ യുഡിഎഫ് വിജയം ഉറപ്പാണെന്നും അദ്ദേഹം വ്യക്തമാക്കി. രണ്ടാം പിണറായി സർക്കാരിന് ഏൽക്കുന്ന ആദ്യ പ്രഹരമാകും തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് വിധി.

Read Also : “എന്റെ ഹൃദയത്തിൽ നിന്നും നിന്റെ ഹൃദയത്തിലേക്ക് സ്വന്തം പപ്പ”; അച്ഛന്റെ അവസാന വരികൾ വിവാഹ വസ്ത്രത്തിൽ ചേർത്ത് മകൾ…

ചിലപേരുകള്‍ ഉയര്‍ന്നു കേള്‍ക്കുന്നു എന്നതിനപ്പുറത്തേക്ക് സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട ചര്‍ച്ചകളിലേക്ക് ഇരു മുന്നണികളും കടന്നിട്ടില്ല. ഉഷ തോമസ്, ടോണി ചമ്മണി, ദീപ്തി മേരി വര്‍ഗീസ്, ഡൊമിനിക് പ്രസന്റേഷന്‍, വി.ടി ബല്‍റാം എന്നിവരുടെ പേരുകളാണ് കോണ്‍ഗ്രസ് ക്യാമ്പുകളില്‍ നിന്നും ഉയര്‍ന്നു കേള്‍ക്കുന്നത്.

പി.ടി തോമസിന്റെ സംസ്‌കാര ചടങ്ങുകള്‍ക്കു ശേഷം അദ്ദേഹത്തിന്റെ ചില അടുത്ത സുഹൃത്തുക്കള്‍ പ്രധാനപ്പെട്ട നേതാക്കളോട് ഉഷയെ സ്ഥാനാര്‍ത്ഥിയാക്കുന്നത് ഉചിതമായിരിക്കുമെന്ന് അഭിപ്രായപ്പെട്ടിരുന്നു. ഇങ്ങനെ ചര്‍ച്ചകള്‍ നടന്നു എന്നതല്ലാതെ തീരുമാനത്തിലേക്ക് കാര്യങ്ങള്‍ എത്തിയിട്ടില്ല.

ഉഷാ തോമസും ഇത് സംബന്ധിച്ച അഭിപ്രായം പ്രകടിപ്പിച്ചിട്ടില്ല. കോണ്‍ഗ്രസിനെ സംബന്ധിച്ച് സുരക്ഷിതമായ സീറ്റായാണ് തൃക്കാക്കര വിലയിരുത്തപ്പെടുന്നത്. അതിനാല്‍ തന്നെ മത്സരിക്കാന്‍ എറണാകുളത്തെ പല പ്രമുഖ നേതാക്കളും താത്പര്യം പ്രകടിപ്പിക്കുന്നുണ്ട്. അവസാന നാളുകളില്‍ പി.ടി എ ഗ്രൂപ്പുകാരന്‍ ആയിരുന്നില്ലെങ്കില്‍ പോലും എ ഗ്രൂപ്പിന്റെ സീറ്റായാണ് തൃക്കാക്കരയെ കണക്കാക്കുന്നത്. എന്നതിനാല്‍ തന്നെ, എ ഗ്രൂപ്പില്‍ നിന്നുള്ള നേതാക്കളും സീറ്റില്‍ കണ്ണുവച്ചിട്ടുണ്ട്.

Story Highlights :cpim-response-over-thrikkakara-election-

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here