വാലറ്റത്തിന്റെ ചെറുത്ത് നില്‍പ്പ്; ആഷസ് നാലാം ടെസ്റ്റ് സമനിലയിൽ

ആഷസ് നാലാം ടെസ്റ്റ് ആവേശകരമായ സമനിലയിൽ അവസാനിച്ചു. അവസാന ദിനം ജയിക്കാൻ 358 വേണ്ടിയിരുന്ന ഇംഗ്ലണ്ടിന് 9 വിക്കറ്റ് നഷ്ടത്തിൽ 270 റൺസ് എടുക്കാനെ കഴിഞ്ഞുള്ളൂ. വിക്കറ്റ് നഷ്ടമില്ലാതെ 30 റണ്‍സ് എന്ന നിലയിലാണ് ഇംഗ്ലണ്ട് അഞ്ചാം ദിനം കളി തുടങ്ങിയത്. 60 റണ്‍സെടുത്ത ബെന്‍ സ്റ്റോക്ക്‌സ്, 77 റണ്‍സെടുത്ത സാക് ക്രൗലി, 41 റണ്‍സെടുത്ത ജോണി ബെയര്‍സ്‌റ്റോ എന്നിവരൊഴികെ ഇംഗ്ലണ്ടിന്റെ മുന്‍നിര ബാറ്റ്‌സ്മാന്‍മാര്‍ നിരാശപ്പെടുത്തി.
ആസ്‌ട്രേലിയൻ ഫാസ്റ്റ്ബൗളർമാരെല്ലാം മികവ് പുറത്തെടുത്തതോടെ കൃത്യമായ ഇടവേളകളിൽ ഇംഗ്ലണ്ടിന്റെ വിക്കറ്റുകൾ വീണു. വാലറ്റക്കാരായ ജാക്ക് ലീച്ച്, സ്റ്റുവര്‍ട്ട് ബ്രോഡ്, ജെയിംസ് ആന്‍ഡേഴ്‌സണ്‍ എന്നിവരാണ് ഇംഗ്ലണ്ട് വാലറ്റ നിരയിൽ പൊരുതി നിന്നത്.
Read Also : “എന്റെ ഹൃദയത്തിൽ നിന്നും നിന്റെ ഹൃദയത്തിലേക്ക് സ്വന്തം പപ്പ”; അച്ഛന്റെ അവസാന വരികൾ വിവാഹ വസ്ത്രത്തിൽ ചേർത്ത് മകൾ…
സ്‌കോർബോർഡ് ചരുക്കത്തിൽ: ആസ്‌ട്രേലിയ: 416-8ഡിക്ലയേർഡ്, 265-6 ഡിക്ല. ഇംഗ്ലണ്ട്: 294,270-9. രണ്ട് ഇന്നിങ്‌സിലും സെഞ്ച്വറി നേടിയ ആസ്ട്രേലിയയുടെ ഉസ്മാൻ ഖവാജയാണ് കളിയിലെ താരം. ആദ്യ മൂന്ന് മത്സരങ്ങളും വിജയിച്ച് ആസ്‌ട്രേലിയ നേരത്തെ പരമ്പര സ്വന്തമാക്കിയിരുന്നു. അഞ്ചാം ടെസ്റ്റ് ഈ മാസം 18ന് ഹൊബാർട്ടിൽ നടക്കും.
Story Highlights : ashes-2021-22-australia-vs-england-4th-test-drawn-
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here