ഇന്നത്തെ പ്രധാന വാർത്തകൾ ( 09-01-2021 )
കെ-റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട ജനകളുടെ ആശങ്കകൾ പരിഹരിക്കണം : പി.ക്യഷ്ണ പ്രസാദ് ട്വന്റിഫോറിനോട് ( july 9 news round up )
കെ-റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട ജനകളുടെ ആശങ്കകൾ പരിഹരിക്കണമെന്ന് കിസാൻസഭാ സെക്രട്ടറി പി.ക്യഷ്ണ പ്രസാദ് 24 നോട്. പദ്ധതി അപകടം ആണെന്ന് വിശ്വസിക്കുന്നവരെ വസ്തുത ബോധ്യപ്പെടുത്തുക എന്നത് ഇടത് സംഘടനകളുടെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഈ ഉത്തരവാദിത്തം നിരവഹിക്കാൻ കിസാൻ സഭയും ശ്രമിക്കുമെന്ന് പി.ക്യഷ്ണ പ്രസാദ് പറഞ്ഞു.
കേരളത്തിലെ സമാന്തര ടെലിഫോൺ എക്‌സ്‌ചേഞ്ച് കേസ് ; പാക് -ചൈനീസ് ബന്ധമെന്ന് കണ്ടെത്തൽ
കേരളത്തിലെ സമാന്തര ടെലിഫോൺ എക്‌സ്‌ചേഞ്ച് കേസിന് പാക് -ചൈനീസ് ബന്ധമെന്ന് കണ്ടെത്തൽ. കേസിലെ പ്രതിയായ മലയാളി പാകിസ്ഥാൻ, ബംഗ്ലാദേശി, രണ്ട് ചൈനീസ് പൗരന്മാർ എന്നിവർക്ക് കോൾ റൂട്ടുകൾ വിറ്റുവെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. കേസിലെ പ്രതിയായ കാടമ്പുഴ സ്വദേശി ഇബ്രാഹിം പുല്ലാട്ടിലും 168 പാക് പൗരന്മാരുമായി ബന്ധപ്പെട്ടിരുന്നതായി ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ അറിയിച്ചു.
രാജ്യത്ത് 1,59,632 പേർക്ക് കൊവിഡ്, പോസിറ്റീവ് നിരക്ക് 10.21%; യോഗം വിളിച്ച് പ്രധാനമന്ത്രി
ഇന്ത്യയിൽ 1,59,632 പേർക്ക് കൂടി കൊവിഡ്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 10.21%. സജീവ കേസുകളുടെ എണ്ണം 5,90,611 ആണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 327 പുതിയ മരണങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ മരണസംഖ്യ 4,83,790 ആയി ഉയർന്നു.
സ്‌കൂളുകൾ അടച്ചിടില്ല; വിദ്യാഭ്യാസമന്ത്രി ട്വന്റിഫോറിനോട്
കൊവിഡും ഒമിക്രോണും വ്യാപിക്കുന്ന സാഹചര്യത്തിൽ വിദ്യാർത്ഥികളുടെ ആശങ്കകൾക്ക് മറുപടിയുമായി വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. സംസ്ഥാനത്ത് സ്‌കൂളുകൾ അടച്ചിടില്ലെന്ന് വിദ്യാഭ്യാസമന്ത്രി അറിയിച്ചു. ട്വന്റിഫോർ സ്റ്റുഡന്റ് ടിവിയിലായിരുന്നു വിദ്യാഭ്യാസ മന്ത്രിയുടെ പ്രതികരണം.
നടിയെ ആക്രമിച്ച കേസ്: ദിലീപിനെ വീണ്ടും ചോദ്യം ചെയ്യും
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് പ്രതികളായ ദിലീപിനെയും, പൾസർ സുനിയെയും, വിജീഷിനെയും വീണ്ടും ചോദ്യം ചെയ്യും. ജയിലിലുള്ള പ്രതികളെ ചോദ്യം ചെയ്യാൻ അനുമതി തേടി ഉടൻ കോടതിയിൽ അപേക്ഷ നൽകും.
ബൂസ്റ്റർ ഡോസ് ബുക്കിംഗ് ഇന്ന് മുതൽ; വാക്‌സിനേഷൻ നാളെ
സംസ്ഥാനത്ത് കരുതൽ ഡോസ് വാക്‌സിൻ നാളെ മുതൽ ആരംഭിക്കും. 60 വയസു കഴിഞ്ഞ അനുബന്ധ രോഗമുള്ളവർക്കും കരുതൽ ഡോസ് വാക്‌സിൻ നൽകും. രണ്ടാം ഡോസ് വാക്‌സിൻ സ്വീകരിച്ച് ഒൻപത് മാസം കഴിഞ്ഞവർക്കാണ് കരുതൽ ഡോസ് എടുക്കാനാകുകയെന്നും മന്ത്രി വ്യക്തമാക്കി.
തമിഴ്‌നാട്ടിൽ ഇന്ന് സമ്പൂർണ ലോക്ഡൗൺ
തമിഴ്‌നാട്ടിൽ ഇന്ന് സമ്പൂർണ ലോക്ഡൗൺ. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് മറ്റ് നിയന്ത്രണങ്ങൾക്കൊപ്പം സർക്കാർ ഞായറാഴ്ച സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചത്. അവശ്യ സർവീസുകൾക്ക് മാത്രമാണ് ഇന്ന് അനുമതിയുള്ളത്.
Story Highlights : july 9 news round up
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here