Advertisement

കോന്നിയിൽ ഭാര്യയെയും മകനെയും കൊലപ്പെടുത്തി ഗൃഹനാഥൻ ആത്മഹത്യ ചെയ്തു

January 9, 2022
Google News 2 minutes Read
konni man murders wife and child

പത്തനംതിട്ട കോന്നിയിൽ ഭാര്യയെയും മകനെയും കൊലപ്പെടുത്തി ഗൃഹനാഥൻ ആത്മഹത്യ ചെയ്തു. കോന്നി പയ്യനാമണ്ണിലാണ് സംഭവം. തുണ്ടിയിൽ സോണി, ഭാര്യ റീൻ, 7 വയസ്സുള്ള മകൻ റയാൻ എന്നിവരാണ് മരിച്ചത്. സാമ്പത്തിക ബാധ്യതയാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. ( konni man murders wife and child )

സോണിക്ക് സാമ്പത്തിക പ്രതിസന്ധി ഉണ്ടായിരുന്നുവെന്നാണ് കണ്ടെത്തൽ. വിദേശത്തെ ബിസിനസിൽ മുടക്കിയ പണം നഷ്ടപ്പെട്ടതിനെ തുടർന്ന് സോണിക്ക് വിഷാദ രോഗം ബാധിച്ചിരുന്നു. ഏറെ നാളായി സോണി വിഷാദ രോഗത്തിന് ചികിത്സയിലായിരുന്നു.

Read Also : മരുമകളുടെ ആത്മഹത്യ; ശാന്ത രാജൻ പി ദേവ് കീഴടങ്ങി

ചികിത്സയിലിരുന്ന സോണി വെള്ളിയാഴ്ച വീട്ടുജോലിക്കാരിയോട് തങ്ങൾ കൊല്ലത്തേക്ക് പോകുകയാണെന്നും, വരേണ്ടെന്നും അറിയിച്ചിരുന്നു. ബന്ധുക്കൾക്കും ചില സന്ദേശങ്ങൾ അയച്ചിരുന്നു. തുടർന്ന് വിവരമൊന്നുമില്ലാതിരുന്നതിന് പിന്നാലെ ഇന്ന് അടുത്ത ബന്ധു അന്വേഷിച്ചെത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.

Story Highlights : konni man murders wife and child commits suicide

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here