Advertisement

ഉത്തർപ്രദേശ് തെരഞ്ഞെടുപ്പ് : തിയതി, സീറ്റ് നില തുടങ്ങി അറിയേണ്ടതെല്ലാം

January 9, 2022
Google News 4 minutes Read
uttarpradesh election explainer

ഏറ്റവും കൂടുതൽ സീറ്റുകളുള്ള ഉത്തർ പ്രദേശിൽ ആര് അധികാരത്തിലേറുമെന്ന ഉത്തരത്തിനാണ് ഇന്ത്യ കാത്തിരിക്കുന്നത്. സംസ്ഥാനത്തിന്റെ ഭരണം കൈയിലുള്ള ബിജെപിയും, ബിജെപി തകർത്ത് അധികാരത്തിലേറാൻ ശ്രമിക്കുന്ന പ്രതിപക്ഷ പാർട്ടികളും പല വിധത്തിലുള്ള തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചുകഴിഞ്ഞു. ( uttarpradesh election explainer )

തെരഞ്ഞെടുപ്പ് തിയതി

ഏഴ് ഘട്ടമായാണ് ഉത്തർ പ്രദേശിൽ തെരഞ്ഞെടുപ്പ്‌നടക്കുന്നതെന്ന് ഇന്നലെ തെരഞ്ഞെടുപ്പ് കമ്മീഷൻ നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഫഎബ്രുവരി 10 മുതൽ യു.പി പോളിംഗ് ബൂത്തിലെത്തും.

ഒന്നാം ഘട്ടം – ഫെബ്രുവരി 10
രണ്ടാം ഘട്ടം – ഫെബ്രുവരി 14
മൂന്നാം ഘട്ടം – ഫെബ്രുവരി 20
നാലാം ഘട്ടം – ഫെബ്രുവരി 23
അഞ്ചാം ഘട്ടം – ഫെബ്രുവരി 27
ആറാം ഘട്ടം – മാർച്ച് 3
ഏഴാം ഘട്ടം – മാർച്ച് 7

മാർച്ച് 10 നാണ് ഫലം പ്രഖ്യാപിക്കുക.

സീറ്റ് നീല

ആകെ സീറ്റുകൾ – 403
കേവല ഭൂരിപക്ഷം – 202

2017 ലെ തെരഞ്ഞെടുപ്പിൽ 312 സീറ്റുകളോടെയാണ് ബിജെപി അധികാരത്തിലേറിയത്. അഖിലേഷ് യാദവിന്റെ സമാജ്വാദി പാർട്ടിക്ക് 47 സീറ്റുകളും, മായാവതിയുടെ ബിഎസ്പിക്ക് 19 സീറ്റുകളും, കോൺഗ്രസിന് ഏഴ് സീറ്റുകളും ലഭിച്ചു.

ബിജെപി– 312
എസ്പി– 47
ബിഎസ്പി- 19
ആഎൻസി
– 7

മണ്ഡലങ്ങൾ

ഏഴ് പ്രദേശങ്ങളിലായാണ് ഉത്തർ പ്രദേശിലെ 403 മണ്ഡലങ്ങൾ സ്ഥിതി ചെയ്യുന്നത്.

വെസ്റ്റ് യുപി- 44 മണ്ഡലങ്ങൾ

റുഹേൽഖണ്ഡ്- 52

ദോവാബ്- 73

അവാധ് – 78

ദുന്ദേൽഖണ്ഡ് – 19

ഈസ്റ്റ് യുപി- 76

നെർത്ത് ഈസ്റ്റ് യുപി – 61

വിവിധ മവിഭാഗങ്ങളുടെ ശതമാനം

2011 ലെ സെൻസസ് അടിസ്ഥാനമാക്കിയുള്ള കണക്ക് പ്രകാരം ഒബിസി വിഭാഗമാണ് സംസ്ഥാനത്ത് കൂടുതൽ ഉള്ളത്. മുസ്ലിം ന്യൂനപക്ഷമാണ് ഏറ്റവും കുറവ്.

ഒബിസി- 40%
ദളിത് (എസ് സി) – 20.8%
ഗോത്രവിഭാഗം- (എസ് ടി)- 0.8%
മുന്നാക്ക വിഭാഗം- 23%
മുസ്ലിം – 19%
മറ്റുള്ളവ – 0.9%

സംസ്ഥാനം ആരുടെ കൈയിൽ ?

uttarpradesh election explainer

ബിജെപിയുടെ തട്ടകമെന്ന് വിശേഷിപ്പിക്കാവുന്ന സംസ്ഥാനമാണ് ഉത്തർ പ്രദേശ്. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തന്നെയാണ് മുഖ്യമന്ത്രി സ്ഥാനാർത്ഥി. 2022 ലെ തെരഞ്ഞെടുപ്പിൽ ആദിത്യനാഥ് വിജയിച്ച് ബിജെപി അധികാരത്തിലെത്തിയാൽ 1985 ന് ശേഷം തുടർച്ചയായി മുഖ്യമന്ത്രി പദത്തിലെത്തുന്ന ആദ്യ വ്യക്തിയാകും യോഗി.

Read Also : ഉത്തർ പ്രദേശ് തെരഞ്ഞെടുപ്പ്: ഹിന്ദുത്വത്തിലൂന്നിയാകും ബിജെപി പ്രചാരണമെന്ന് മഹേഷ് ശർമ്മ എം.പി

സർവേ ഫലം

ടൈംസ് നൗവിന് വേണ്ടി വീറ്റോ തയാറാക്കിയ സർവേ പ്രകാരം ഉത്തർപ്രദേശിൽ യോഗി ആദിത്യനാഥിന് അനായാസ വിജയമുണ്ടാകുമെന്നാണ് സൂചന. രണ്ടാം സ്ഥാനത്ത് എസ്പിയും, മൂന്നാം സ്ഥാനത്ത് ബിഎസ്പിയും, നാലാം സ്ഥാനത്ത് കോൺഗ്രസുമായിരിക്കുമെന്ന് സർവേ ഫലം വ്യക്തമാക്കുന്നു. എന്നാൽ കർഷക സമരം, ലഖിംപൂർ ഖേരി വിഷയം, കൊവിഡ് പ്രിതരോധത്തിലെ പാളിച്ച തുടങ്ങിയ പ്രതികൂല ഘടകങ്ങൾ ബിജെപിക്ക് വെല്ലുവിളി ഉയർത്തുമെന്നും സർവേയിൽ പറയുന്നു. ഡിസംബർ 16 നും 30 നും ഇടയിലായി 21,480 പേരിൽ നടത്തിയ സർവേ ഫലമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

Story Highlights : uttarpradesh election explainer

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here