Advertisement

സിപിഐഎം ജില്ലാ സമ്മേളനത്തിൽ പങ്കെടുത്ത ഒരാൾക്ക് കൂടി കൊവിഡ്

January 15, 2022
Google News 1 minute Read
cpim tvm conference covid

സിപിഐഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ പങ്കെടുത്ത ഒരാൾക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. നെയ്യാറ്റിൻകര നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.കെ ഷിബുവിനാണ് രോഗം സ്ഥിരീകരിച്ചത്. ആദ്യ ദിവസം മുഴുവൻ സമയവും കെ.കെ ഷിബു സമ്മേളനത്തിൽ പങ്കെടുത്തിരുന്നു.

നേരത്തെ സിപിഐഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ പങ്കെടുത്ത രണ്ട് പ്രതിനിധികൾക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഐബി സതീഷ് എംഎൽഎ, ജില്ലാ കമ്മിറ്റിയംഗം ഇ.ജി മോഹനൻ എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്.

കൊവിഡ് വ്യാപനം അതിരൂക്ഷമാകുന്ന പശ്ചാത്തലത്തിൽ തിരുവനന്തപുരം ജില്ലയിൽ കളക്ടർ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് സിപിഐഎം ജില്ലാ സമ്മേളനത്തിലും കൊവിഡെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നത്. ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നാളെ നടത്താനിരുന്ന പൊതുസമ്മേളനം കൊവിഡ് ഭീഷണിയുടെ പശ്ചാത്തലത്തിൽ ഓൺലൈനായാണ് നടത്തുക.

Read Also : മൂന്നാഴ്ചയ്ക്കുള്ളിൽ കൊവിഡ് അതിതീവ്ര വ്യാപന സാധ്യത : മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം ജില്ലയിൽ കൊവിഡ് പ്രതിരോധത്തിനായി കടുത്ത നിയന്ത്രണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ജില്ലയിൽ ഒത്തുചേരലുകളും പൊതുയോഗങ്ങളും നിരോധിച്ചു. 50ൽ കുറവ് ആളുകൾ പങ്കെടുക്കുന്ന യോഗങ്ങളും അനുവദിക്കില്ലെന്നാണ് ജില്ലാ കളക്ടറുടെ ഉത്തരവ്. നേരത്തെ നിശ്ചയിച്ച യോഗങ്ങളും മാറ്റിവെയ്ക്കണമെന്ന് സംഘാടകരോട് കളക്ടർ നിർദ്ദേശിച്ചിട്ടുണ്ട്. വിവാഹ, മരണാനന്തര ചടങ്ങുകൾക്ക് 50 പേർക്ക് മാത്രമാണ് അനുമതി. ജില്ലയിൽ കർശന നിരീക്ഷണത്തിന് സിറ്റി, റൂറൽ ജില്ലാ പൊലീസ് മേധാവിമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

Story Highlights : cpim tvm conference covid

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here