ചൈനയുടേത് ആധുനിക രീതിയിലുള്ള സോഷ്യലിസ്റ്റ് ക്രമം; വിമര്‍ശനങ്ങളെ പ്രതിരോധിച്ച് കോടിയേരി

ചൈനയ്‌ക്കെതിരായ വിമര്‍ശനങ്ങളെ പ്രതിരോധിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ചൈന ആഗോളവത്ക്കരണ കാലത്ത് പുതിയ പാത വെട്ടിത്തെളിക്കുന്ന രാജ്യമാണ്. മുഖ്യമന്ത്രി ചൈനയെ പറ്റി പറഞ്ഞ വിമര്‍ശനം ശരിയാണെന്നും കോടിയേരി പറഞ്ഞു. സിപിഐഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിലെ മറുപടി പ്രസംഗത്തിലാണ് കോടിയേരിയുടെ പ്രതികരണം. ( kodiyeri china )
സിപിഐഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ ചൈനയ്‌ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. അതിനുപിന്നാലെയാണ് കോടിയേരിയുടെ മറുപടി. ആഗോളതാപനത്തിന്റെ കാര്യത്തിലും താലിബാനോടുള്ള സമീപന വിഷയത്തിലും ചൈനക്കെതിരെ പാര്‍ട്ടിക്കകത്ത് വിമര്‍ശനുണ്ടായി. ചൈനയുടെ ഇക്കാര്യങ്ങളെല്ലാം തെറ്റായിരുന്നു എന്നാണ് പ്രതിനിധികള്‍ ആരോപിച്ചത്. അക്കാര്യത്തില്‍ പാര്‍ട്ടി ഒരു പുനര്‍വിചിന്തനം നടത്തണമെന്നും ആവശ്യമുയര്‍ന്നിരുന്നു. ഇക്കാര്യങ്ങളെയാണ് സിപിഐഎം സംസ്ഥാന സെക്രട്ടറി പ്രതിരോധിച്ചത്.
ചൈന ആഗോളവത്ക്കരണ കാലത്ത് ഒരു പുതിയ പാത വെട്ടിത്തുറന്നിരിക്കുകയാണെന്ന് കോടിയേരി പറഞ്ഞു. ആധുനിക രീതിയിലെ സോഷ്യലിസ്റ്റ് ക്രമമാണ് ചൈനയിലേത്. 2021 ല്‍ ചൈനയ്ക്ക് ദാരിദ്ര്യ നിര്‍മാര്‍ജനം കൈവരിക്കാന്‍ കഴിഞ്ഞു. താലിബാനോടുള്ള ചൈനയുടെ നിലപാട് അതിര്‍ത്തിയുമായി ബന്ധപ്പെട്ടതാണ്. ആധുനിക രീതിയിലെ സോഷ്യലിസ്റ്റ് ക്രമം രൂപപ്പെടുത്തുകയാണ് ചൈന ചെയ്തുകൊണ്ടിരിക്കുന്നതെന്നും പാര്‍ട്ടി സെക്രട്ടറി വ്യക്തമാക്കി.
Read Also : സിപിഐഎം വിട്ട് മറ്റ് പാര്‍ട്ടിയിലേക്കില്ല; എന്ത് നടപടിയെടുത്താലും അംഗീകരിക്കുമെന്ന് എസ് രാജേന്ദ്രന്‍
വിദ്യാഭ്യാസം, അരോഗ്യം തുടങ്ങിയ കാര്യങ്ങളില്‍ മിനിമം നിലവാരം പുലര്‍ത്താന്‍ ചൈനക്ക് കഴിഞ്ഞെന്ന് നേരത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. എന്നാല്‍ സാമ്രാജ്യത്വ രാഷ്ട്രങ്ങള്‍ക്കെതിരെ ശരിയായ നിലപാട് സ്വീകരിക്കാന്‍ സോഷ്യലിസ്റ്റ് രാഷ്ട്രമായ ചൈനയ്ക്കു കഴിയുന്നില്ലെന്നായിരുന്നു പിണറായിയുടെ വിമര്‍ശനം. കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസിന്റെ പ്രത്യയശാസ്ത്ര പ്രമേയം ഇത് വ്യക്തമാക്കിയിട്ടുണ്ടെന്നും അതില്‍ ഇപ്പോഴും മാറ്റമില്ലെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകള്‍.
Story Highlights : kodiyeri china, cpim, china
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here