Advertisement

ഇന്നത്തെ പ്രധാന വാർത്തകൾ ( 19-01-2022)

January 19, 2022
Google News 1 minute Read
news round up jan 19

സംസ്ഥാനത്ത് കൊവിഡ് മൂന്നാം തരം​ഗം : ആരോ​ഗ്യ മന്ത്രി ( news round up jan 19 )

സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാണെന്ന് മന്ത്രിസഭാ യോഗത്തിന്റെ വിലയിരുത്തൽ. നിയന്ത്രണങ്ങൾ കർശനം ആക്കേണ്ടി വരുമെന്നാണ് മന്ത്രിസഭാ യോ​ഗത്തിന്റെ തൂീരുമാനം. കർശന ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

ഫെബ്രുവരി 15 ന് ഉള്ളിൽ കൊവിഡ് തീവ്രവ്യാപനം; അടുത്ത ഒരുമാസം നിർണായകം

ഫെബ്രുവരി 15ന് ഉള്ളിൽ സംസ്ഥാനത്ത് കൊവിഡ് അതിതീവ്ര വ്യാപനമുണ്ടാകുമെന്ന് ആരോ​ഗ്യ മന്ത്രി വീണാ ജോർജ്. അതുകൊണ്ട് തന്നെ അടുത്ത ഒരു മാസം നിർണായകമായിരിക്കുമെന്ന് വീണാ ജോർജ് വ്യക്തമാക്കി.

കൊവിഡ് വ്യാപനം രൂക്ഷം; കേരളം നിയന്ത്രണങ്ങളിലേക്ക്

സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാണെന്ന് മന്ത്രിസഭാ യോഗത്തിന്റെ വിലയിരുത്തൽ. നിയന്ത്രണങ്ങൾ കർശനം ആക്കേണ്ടി വരുമെന്നാണ് മന്ത്രിസഭാ യോ​ഗത്തിന്റെ തൂീരുമാനം. കർശന ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

കൊവിഡ് വ്യാപനം; രാജ്യാന്തര വിമാന സർവീസുകൾക്കുള്ള വിലക്ക് ഫെബ്രുവരി 28 വരെ നീട്ടി

രാജ്യാന്തര വിമാന സർവീസുകൾക്കുള്ള വിലക്ക് അടുത്ത മാസം 28 വരെ നീട്ടി. കൊവിഡ് വ്യാപനം കണക്കിലെടുത്താണ് ഡി ജി സി എ തീരുമാനം. കൊവിഡ് കണക്കുകൾ ഉയരുന്നതിനിടെ പല സംസ്ഥാനങ്ങളും നിയന്ത്രണം കടുപ്പിക്കാനൊരുങ്ങുകയാണ്. അതേസമയം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കൊവിഡ് അതിതീവ്ര വ്യാപനം നടക്കുന്നതായി കണക്കുകള്‍ . കഴിഞ്ഞ ദിവസങ്ങളിലായി കര്‍ണാടക, തമിഴ്‌നാട്, സംസ്ഥാനങ്ങളില്‍ കൊവിഡ് കണക്കുകളില്‍ വന്‍ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്.

അപേക്ഷിച്ചവരിൽ 23,652 പേർക്ക് കൊവിഡ് നഷ്ടപരിഹാരം നൽകി; സുപ്രിംകോടതിയിൽ നിലപാടറിയിച്ച് കേരളം

കൊവിഡ് നഷ്ടപരിഹാരത്തിൽ സുപ്രിംകോടതിയിൽ നിലപാടറിയിച്ച് കേരളം. അപേക്ഷിച്ചവരിൽ 23,652 പേർക്ക് നഷ്ടപരിഹാരം നൽകിയെന്ന് സംസ്ഥാന സർക്കാർ സുപ്രിംകോടതിയിൽ വ്യക്തമാക്കി. 27,274 അപേക്ഷകൾ ലഭിച്ചിരുന്നു. 80 ശതമാനം പേർക്ക് നഷ്ടപരിഹാരം നൽകിയെന്ന് കേരളം സുപ്രിംകോടതിയെ അറിയിച്ചു.

2019ന് ശേഷമുള്ള പുതുക്കിയ പെൻഷൻ അലവൻസ് ലഭിക്കുന്നില്ല; ജീവിതം മഹാകഷ്ടമെന്ന് പദ്മശ്രീ കലാമണ്ഡലം ഗോപി

ജീവിതം പ്രതിസന്ധിയിലാണെന്നും മഹാകഷ്ടത്തിലാണെന്നും പദ്മശ്രീ കലാമണ്ഡലം ഗോപി. 2019ന് ശേഷമുള്ള പുതുക്കിയ പെൻഷൻ അലവൻസ് ലഭിക്കുന്നില്ലെന്ന് കലാമണ്ഡലം ഗോപി പറയുന്നു.

പട്ടാമ്പി സംസ്കൃത കോളജിലെ ഡിജെ : അധ്യാപകർക്കെതിരെയും കേസ്

പട്ടാമ്പി സംസ്കൃത കോളജിൽ ഡിജെ പാർട്ടി നടന്ന സംഭവത്തിൽ അധ്യാപകർക്കെതിരെയും കേസെടുത്ത് പൊലീസ്. കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിനാണ് പട്ടാമ്പി പൊലീസ് കേസെടുത്തത്. ഡിജെ പാർട്ടിയിൽ പങ്കെടുത്ത 300 പേർക്കെതിരേയും കേസെടുത്തിട്ടുണ്ട്.

ധീരജ് വധക്കേസ് : യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി കസ്റ്റഡിയിൽ

എസ്എഫ്ഐ പ്രവർത്തകൻ ധീരജ് വധക്കേസിൽ ഒരാൾ കൂടി കസ്റ്റഡിയിൽ. യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി സോയിമോൻ സണ്ണിയാണ് പിടിയിലായത്. ചേലച്ചുവട്ടിലെ വീട്ടിൽ നിന്നുമാണ് ഇയാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്.

Story Highlights : news round up jan 19

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here