Advertisement

ദിലീപ് സാക്ഷികളെ സ്വാധീനിക്കുന്ന തരത്തിലുള്ള വ്യകതമായ തെളിവുകൾ കോടതിയിലുണ്ട്; സംവിധായകൻ ബൈജു കൊട്ടാരക്കര

January 22, 2022
Google News 1 minute Read

ദിലീപിനെതിരെ വളരെ വ്യക്തമായ തെളിവുകൾ കോടതിക്ക് മുന്നിൽ പ്രോസിക്യൂഷൻ ഹാജരാക്കിയിട്ടുണ്ടെന്ന് സംവിധായകൻ ബൈജു കൊട്ടാരക്കര 24 നോട്. ഈ കഴിഞ്ഞ ദിവസം തന്നെ പതിനാലോളം തെളിവുകളാണ് കോടതിക്ക് മുന്നിൽ പ്രോസിക്യൂഷൻ ഹാജരാക്കിയത്. കോടതി തന്നെ പറഞ്ഞതാണ് കിട്ടിയിരിക്കുന്ന തെളിവുകൾ ഗൗരവമുള്ളതാണെന്ന്.

രാമൻ പിള്ളയെ പോലെ കുശാഗ്ര ബുദ്ധിയുള്ള വക്കിലാണ് ദിലീപിന്റേത്. അതുകൊണ്ട് തന്നെ പ്രതിയെ സംരക്ഷിക്കുന്ന തരത്തിലുള്ള കുശാഗ്ര കാര്യങ്ങളാകും കേസിലേതെന്നും ബൈജു കൊട്ടാരക്കര 24 നോട് പറഞ്ഞു. ഇന്ന് കോടതിയിൽ സമപ്പിച്ച തെളിവുകളിൽ എല്ലാം കോടതിക്ക് വ്യക്തമായി ബോധ്യമായിട്ടുണ്ട്. (Dileep)

Read Also : ദിലീപിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടണം; തെളിവുകള്‍ നശിപ്പിക്കാനിടയുണ്ടെന്ന് റിട്ട.എസ്പി ജോര്‍ജ് ജോസഫ് 24നോട്

അതുകൊണ്ടാണ് കോടതി വളരെ ആഴത്തിലുള്ള അന്വേഷണം വേണമെന്ന് പറഞ്ഞത്. അന്വേഷണ ഉദ്യോഗസ്ഥർ സമർപ്പിച്ച തെളിവുകൾ ശക്തമായത് കൊണ്ടാണ് കോടതി അന്വേഷണത്തിന് ഉത്തരവ് നൽകിയതും.

സാക്ഷികളെ സ്വാധീനിക്കുന്ന തരത്തിലുള്ള വ്യകതമായ തെളിവുകൾ കോടതിയിലുണ്ട്. 20ഓളം ഓഡിയോ ക്ലിപ്പുകളിൽ 3 എണ്ണം സാക്ഷികളെ സ്വാധീനിക്കുന്ന ഓഡിയോ ക്ലിപ്പുകളാണ്. സാക്ഷിയെ സ്വാധിനിക്കാൻ ദിലീപിന്റെ വക്കിൽ വിളിച്ചു എന്നതിനുള്ള ഒരു ഓഡിയോ ക്ലിപ്പ് ഞാൻ അത് സമർപ്പിക്കും.

വളരെ നിർണ്ണകമായ സാക്ഷിയാണ് അതെന്നും ബൈജു കൊട്ടാരക്കര പറഞ്ഞു. 23 24 25 തീയതികളിൽ ചോദ്യം ചെയ്യാം എന്ന ഇടക്കാല ഉത്തരവ് ബാക്കിയുള്ളത് അന്വേഷണ ഉദ്യോഗസ്ഥരുടെ കൈയിലാണ്. 27 ന് റിപ്പോർട്ട് ഡിജിപി കോടതിക്ക് കൈമാറണം.

Story Highlights : dileep-case-baiju-kottarakkara-response-

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here