ഒമിക്രോണ്‍ വ്യാപനം; ‘ഞാനും ജനങ്ങളും തമ്മിൽ വ്യത്യാസമില്ല, വിവാഹം മാറ്റിവയ്ക്കുന്നു’വെന്ന് ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസീന്ദ

ഒമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയതിനാല്‍ ഞായറാഴ്ച നടക്കാനിരുന്ന തന്റെ വിവാഹം മാറ്റി വയ്ക്കുന്നുവെന്ന് ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസീന്ദ ആര്‍ഡേണ്‍ . ‘
‘തന്റെ വിവാഹ ചടങ്ങുകൾ നടക്കില്ല. ന്യൂസിലാന്റിലെ സാധാരണ ജനങ്ങളും താനും തമ്മില്‍ വ്യത്യാസമൊന്നുമില്ല. കൊവിഡ് കാരണം സമാനമായ അനുഭവം ഉണ്ടായവര്‍ക്കൊപ്പം താനും ചേരുന്നു.ഇതേ അവസ്ഥ ഉള്ളവരോട് ക്ഷമ ചോദിക്കുന്നു’- പുതിയ നിയന്ത്രണങ്ങൾ വിശദീകരിച്ച ശേഷം പ്രധാനമന്ത്രി ജസീന്ദ ആര്‍ഡേണ്‍ പറഞ്ഞു.
Read Also : മാറ്റത്തിലേക്കുള്ള വഴിയിൽ ഒരുപടി മുന്നിൽ; ന്യുസീലൻഡ് കൈകൊണ്ട സുപ്രധാന തീരുമാനങ്ങൾ…
പൂര്‍ണ്ണമായും വാക്‌സിനെടുത്ത 100 പേരെ പങ്കെടുപ്പിച്ച് ചടങ്ങ് നടത്താമെന്നിരിക്കിലും വിവാഹം മാറ്റിവയ്ക്കാന്‍ ജസീന്ദ തീരുമാനിക്കുകയായിരുന്നു. ടെലിവിഷന്‍ അവതാരകനായ ക്ലാര്‍ക്ക് ഗേഫോഡാണ് ജസീന്ദയുടെ വരന്‍. മൂന്നുവയസുള്ള ഒരു മകളും ഇവര്‍ക്കുണ്ട്. അടുത്തകാലത്തായാണ് തങ്ങള്‍ വിവാഹിതരാകാന്‍ പോകുന്നുവെന്ന് ഇരുവരും പ്രഖ്യാപിച്ചത്.
Story Highlights : New Zealand PM Jacinda Ardern cancels wedding amid covid
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here