Advertisement

ഡോ.സി.ആര്‍. രാജഗോപാലന്‍ അന്തരിച്ചു

January 31, 2022
Google News 1 minute Read
dr. cr rajagopalan

അധ്യാപകനും എഴുത്തുകാരനുമായ ഡോ. സി.ആര്‍. രാജഗോപാലന്‍ അന്തരിച്ചു. കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ ഇന്ന് രാവിലെയായിരുന്നു അന്ത്യം. നാട്ടറിവ് പഠനത്തിനും പ്രചാരണത്തിനും ഗോത്ര സംസ്‌കാര നിരീക്ഷണത്തിനും സംരക്ഷണത്തിനും വേണ്ടി നിരവധി പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ച വ്യക്തിയാണ് സി.ആര്‍ രാജഗോപാലന്‍.

നാട്ടറിവു പഠനകേന്ദ്രം ഡയറക്ടര്‍, തൃശൂര്‍ ശ്രീ കേരളവര്‍മ്മ കോളജ് മലയാളം ഗവേഷണകേന്ദ്രത്തില്‍ റീഡര്‍, മുടിയേറ്റ് നാടോടി നേരരങ്ങ്, ഗോത്രകലാവടിവുകള്‍, കാവേറ്റം നാടന്‍ കലാപഠനങ്ങള്‍, ഫോക്‌ലോര്‍ സിദ്ധാന്തങ്ങള്‍, എല്ലാം കത്തിയെരിയുകയാണ്, അലയുന്നവര്‍ എന്നീ കൃതികള്‍ രചിച്ചിട്ടുണ്ട്. 2002ല്‍ കേരള ഫോക്‌ലോര്‍ അക്കാദമി അവാര്‍ഡും ലഭിച്ചിട്ടുണ്ട്. തൃശൂര്‍ അരണാട്ടുകരയിലാണ് താമസം. സംസ്‌കാരം ഇന്ന് നടക്കും.

Story Highlights : dr. cr rajagopalan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here