ഇന്നത്തെ പ്രധാനവാര്‍ത്തകള്‍ (31-01-22)
ദിലീപിനെ കസ്റ്റഡിയില്‍ വേണമെന്ന് പ്രോസിക്യൂഷന്‍; മുന്‍കൂര്‍ ജാമ്യഹര്‍ജി നാളെ വീണ്ടും പരിഗണിക്കും
ഗൂഡാലോചന കേസില്‍ നടന്‍ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി വീണ്ടും മാറ്റി. പ്രതികളുടെ ഫോണുകള്‍ കൈമാറുന്നതും മുന്‍കൂര്‍ ജാമ്യാപേക്ഷയോടൊപ്പം നാളെ പരിഗണിക്കും
ഗൂഡാലോചന കേസ്; ഫോണുകള്‍ അന്വേഷണ സംഘത്തിന് കൈമാറണമെന്ന് ഹൈക്കോടതി
അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഡാലോചന നടത്തിയ കേസില്‍ ദിലീപിന്റെയടക്കം ആറ് മൊബൈല്‍ ഫോണുകള്‍ അന്വേഷണ സംഘത്തിന് നല്‍കണമെന്ന് ഹൈക്കോടതി. പ്രോസിക്യൂഷന്‍ പട്ടികയിലെ നാലാം നമ്പര്‍ ഫോണ്‍ അടക്കമാണ് കൈമാറേണ്ടത്.
പൊലീസ് സ്റ്റേഷനില്‍ നിന്ന് പ്രതി ചാടിപ്പോയ സംഭവം; രണ്ട് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍
ചേവായൂര്‍ പൊലീസ് സ്റ്റേഷനില്‍ നിന്ന് പ്രതി ചാടിപ്പോയ സംഭവത്തില്‍ രണ്ട് പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു. എഎസ്‌ഐ സജി, സിപിഒ ദിലീഷ് എന്നിവര്‍ക്കെതിരെയാണ് നടപടി
ബജറ്റ് സമ്മേളനം ആരംഭിച്ചു; നയപ്രഖ്യാപനം നടത്തി രാഷ്ട്രപതി
ബജറ്റ് സമ്മേളനം ആരംഭിച്ചു. ഇപ്പോൾ രാഷ്ട്രപതി രാംനാഥ് കോവിന്ദ് നയപ്രഖ്യാപനം നടത്തുകയാണ്. കൊവിഡ് സാഹചര്യം പരാമർശിച്ചാണ് അദ്ദേഹം നയപ്രഖ്യാപനം ആരംഭിച്ചത്. പോരാട്ടം തുടരേണ്ടതുണ്ട്.
എല്ലാ വിഷയങ്ങളും ചർച്ച ചെയ്യാൻ തയ്യാർ: പ്രധാനമന്ത്രി
പാർലമെൻ്റിൽ എല്ലാ വിഷയങ്ങളും ചർച്ച ചെയ്യാൻ തയ്യാറാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സഭാനടപടികൾ കൃത്യമായി നടക്കാൻ പ്രതിപക്ഷത്തിൻ്റെ സഹായം വേണം. വാക്സിൻ ഉത്പാദക രാജ്യമെന്ന നിലയിൽ രാജ്യത്തിന് ശക്തമായി മുന്നോട്ടുപോകാവ് സാധിച്ചു എന്നും അദ്ദേഹം പറഞ്ഞു.
സിൽവർ ലൈന് സഹായം, പ്രവാസികൾക്ക് പ്രത്യേക പാക്കേജ്; ബജറ്റ് പ്രതീക്ഷകളുമായി ധനമന്ത്രി
കൊവിഡ് ഉണ്ടാക്കിയ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ഉതകുന്ന ബജറ്റാണ് കേരളം പ്രതീക്ഷിക്കുന്നതെന്ന് ധനമന്ത്രി ബാലഗോപാൽ. കേരളത്തിൻ്റെ ഭാവി പദ്ധതിയായ സിൽവർലൈനുള്ള സാമ്പത്തിക സഹായം വകയിരുത്തണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്
ഗൂഢാലോചനക്കേസ്; 6 ഫോണുകളും കോടതിയ്ക്ക് കൈമാറി
ഗൂഢാലോചനക്കേസിൽ നടൻ ദിലീപിൻ്റെ 6 ഫോണുകളും ഹൈക്കോടതിയ്ക്ക് കൈമാറി. രാവിലെ 10.15ന് ദിലീപിന്റെ കൈവശമുള്ള 6 ഫോണുകൾ ഹൈക്കോടതി രജിസ്ട്രാർ ജനറലിന് കൈമാറണമെന്ന് ജസ്റ്റിസ് പി. ഗോപിനാഥന്റെ ബെഞ്ച് ഉത്തരവിട്ടിരുന്നു.
വൈദ്യുതി നിരക്ക് കൂടും; അനിവാര്യമെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി
സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധിപ്പിക്കണമെന്ന് കെ.എസ്.ഇ.ബി. നിരക്ക് വർധന ആവശ്യപ്പെട്ട് വൈദ്യുതി ബോർഡ് റെഗുലേറ്ററി കമ്മീഷന് ഇന്ന് അപേക്ഷ നൽകും
എംജി സർവകലാശാല കൈക്കൂലി; ജീവനക്കാരിക്ക് സ്ഥാനക്കയറ്റം ലഭിച്ചത് ഇടത് സംഘടനയുടെ ഇടപെടലിൽ
എംജി സർവകലാശാല ആസ്ഥാനത്ത് എംബിഎ വിദ്യാർത്ഥിയിൽ നിന്ന് കൈക്കൂലി വാങ്ങിയ ജീവനക്കാരി എൽസി അടക്കമുള്ള ആളുകൾക്ക് സ്ഥാനക്കയറ്റം ലഭിച്ചത് ഇടത് സംഘടനയുടെ ഇടപെടലിനെ തുടർന്നെന്ന് റിപ്പോർട്ട്
ആറളം ഫാമിൽ കാട്ടാനയുടെ ചവിട്ടേറ്റ് ഒരാൾ മരിച്ചു
കണ്ണൂർ ആറളം ഫാമിൽ കാട്ടാനയുടെ ചവിട്ടേറ്റ് ഒരാൾ മരിച്ചു. കള്ളുചെത്ത് തൊഴിലാളിയാണ് മരിച്ചത്.
Story Highlights : Todays headlines (31-01-22)
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here