Advertisement

വയനാട്ടിൽ കാട്ടാന ചരിഞ്ഞ നിലയിൽ

February 1, 2022
Google News 1 minute Read

വയനാട് പുൽപ്പള്ളിയിൽ കാട്ടാന ചരിഞ്ഞ നിലയിൽ. ചെതലത്ത് റേഞ്ചിലാണ് കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്. കാട്ടാനകൾ തമ്മിലുള്ള ഏറ്റുമുട്ടലിനിടെയാണ് കാട്ടുകൊമ്പൻ ചരിഞ്ഞത് എന്നാണ് പ്രാഥമിക നിഗമനം. ഉന്നത വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി.

ഇന്ന് ഉച്ചയോടെ വനംവകുപ്പ് അധികൃതർ നടത്തിയ പരിശോധനയിലാണ് പാതിരി ഫോറസ്റ്റിൽ നാലര വയസ്സ് പ്രായം മതിയ്ക്കുന്ന കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസങ്ങളിൽ കാട്ടാനക്കൂട്ടം ഇവിടെയുണ്ടായിരുന്നു എന്ന് നാട്ടുകാർ പറയുന്നു. ആനകൾ തമ്മിൽ ഏറ്റുമുട്ടിയതിൻ്റെ പരുക്കുകൾ ചരിഞ്ഞ ആനയുടെ ശരീരത്തിൽ കണ്ടെത്തിയിരുന്നു.

Story Highlights : elephant death wayanadu forest

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here