ബജറ്റ് 2022; സൈനിക ചിലവുകളിലേക്ക് നോക്കുമ്പോള്‍..

സ്റ്റോക്ക് ഹോം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷണല്‍ പീസ് റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് അഥവാ സിപ്രി പുറത്തുവിടുന്ന കണക്കുകള്‍ പ്രകാരം ലോകരാജ്യങ്ങള്‍ക്കിടയില്‍ സൈനിക ചിലവുകള്‍ക്കായി ഏറ്റവും കൂടുതല്‍ തുക വിനിയോഗിക്കുന്ന മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ. അമേരിക്കയും ചൈനയുമാണ് തൊട്ടുമുന്നില്‍. ഇന്ത്യയിലെ സൈനിക ബജറ്റിനെ സംബന്ധിച്ചിടത്തോളം മൊത്ത ആഭ്യന്തര ഉത്പാദനത്തിലെ ഏകദേശം രണ്ട് ശതമാനത്തോളം വിനിയോഗിക്കപ്പെടുന്നുണ്ട്.
2020-21 സാമ്പത്തിക വര്‍ഷത്തില്‍ 4.7ലക്ഷം കോടി രൂപയുടെ ചിലവില്‍ നിന്നും 2021-22ലേക്കെത്തിയപ്പോള്‍ 4.78ലേക്കെത്തി. നിലവിലെ സാഹചര്യത്തില്‍ യഥാര്‍ത്ഥ നിയന്ത്രണ രേഖയെ ചൊല്ലി ഹിമാലയന്‍ മേഖലയില്‍ ചൈനയുമായി നടക്കുന്ന തര്‍ക്കങ്ങളും കശ്മീര്‍ പാക് വിഷയവും വടക്കുകിഴക്കന്‍ അതിര്‍ത്തികളിലെ പ്രതിസന്ധികളുമെല്ലാം സൈനിക മേഖലയിലെ ചിലവിനെയും ബാധിച്ചിട്ടുണ്ട്.
ഇന്തോ പസഫികിലെ ഇന്ത്യയുടെ നിലപാടുകളും തെക്കനേഷ്യന്‍ രാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യയുടെ സ്ഥാനവും ചൈന പാക് ബന്ധങ്ങളും ഇന്ത്യയുടെ സൈനിക ബജറ്റിനെ വേണ്ടുവോളം ബാധിക്കുമെന്നതില്‍ സംശയമില്ല. കുറച്ചുകാലങ്ങളായി തങ്ങളുടെ സൈനിക ചിലവില്‍ ചൈന കൊണ്ടുവന്ന വര്‍ധനവിന് അനുസൃതമായി ഇന്ത്യയുടെയും സൈനിക ചെലവുകള്‍ വര്‍ധിപ്പിക്കേണ്ടതുണ്ട്.
ഇവയ്‌ക്കൊപ്പം വിദ്യാഭ്യാസം, ടൂറിസം, പരിസ്ഥിതി, ആരോഗ്യം, കാര്‍ഷിക മേഖല, വ്യവസായം, തൊഴില്‍, തുടങ്ങി സമസ്ത മേഖലകളും ബജറ്റ് തങ്ങള്‍ക്കായി എന്തുകരുതുമെന്ന് കാത്തിരിക്കുകയാണ്. അടിസ്ഥാന സൗകര്യ വികസനം അടക്കം ആരോഗ്യമേഖലയില്‍ കൂടുതല്‍ നിക്ഷേപത്തിന് കേന്ദ്രസര്‍ക്കാര്‍ നിര്‍ബന്ധിതരാണ്. സ്വകാര്യ മേഖലയുടെ കൂടി പങ്കാളിത്തത്തോടെ ആധുനിക ചികിത്സാ സൗകര്യങ്ങള്‍ ലഭ്യമാക്കാനുള്ള നടപടികളും ബജറ്റിലുണ്ടാകുമെന്നാണ് പ്രതീക്ഷ.
Read Also : ബജറ്റ് പ്രതീക്ഷ; ടൂറിസം മേഖലയെ പുനരുജ്ജീവിപ്പിക്കാൻ പദ്ധതികൾ ഉണ്ടാകുമെന്ന് റിപ്പോർട്ട്
വിലക്കയറ്റത്തിനും തൊഴിലില്ലായ്ക്കുമുള്ള പരിഹാരവും ഉണ്ടാകേണ്ടതുണ്ട്. നഗരഗ്രാമ വികസനം, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി നിര്‍വഹണം എന്നിവയ്ക്ക് വകയിരുത്തലുകള്‍ വര്‍ധിപ്പിച്ചേക്കും. നികുതി പരിഷ്‌ക്കരണമാണ് വ്യവസായ ലോകം കേന്ദ്ര ബജറ്റില്‍ നിന്ന് പ്രതീക്ഷിക്കുന്നത്. ഗൃഹോപകരണ നിര്‍മാണ മേഖല അടക്കം സ്ഥിരതയുള്ള ജിഎസ്ടി നികുതി സ്ലാബാണ് ആവശ്യപ്പെടുന്നത്. കോര്‍പറേറ്റ് നികുതി കുറയ്ക്കണമെന്നതും വ്യവസായികളുടെ നിരന്തരമായുള്ള ആവശ്യമാണ്. പൊതുമേഖല സ്ഥാപനങ്ങളില്‍ കൂടുതല്‍ സ്വകാര്യവല്‍ക്കരണത്തിന് നിര്‍ദേശങ്ങളുണ്ടായേക്കും.
Story Highlights : military expenditure, budget 2022
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here