Advertisement

ബജറ്റ് പ്രതീക്ഷ; ടൂറിസം മേഖലയെ പുനരുജ്ജീവിപ്പിക്കാൻ പദ്ധതികൾ ഉണ്ടാകുമെന്ന് റിപ്പോർട്ട്

February 1, 2022
Google News 2 minutes Read
packages for tourism expected

ഈ ബജറ്റിൽ ടൂറിസം മേഖലയെ പുനരുജ്ജീവിപ്പിക്കാൻ പദ്ധതികൾ ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. തുറമുഖങ്ങൾ, വിമാനത്താവളങ്ങൾ, റെയിൽവേ എന്നിവ കോർത്തിണക്കി സോണുകൾ ആവിഷ്‌കരിക്കും. ( packages for tourism expected )

വ്യോമയാന ഇന്ധനത്തിനുള്ള എക്‌സൈസ് തീരുവ അഞ്ച് ശതമാനമായി കുറയ്ക്കാനുള്ള സാധ്യതയും ഈ ഘട്ടത്തിൽ പ്രതീക്ഷിക്കുന്നുണ്ട്. റെയിൽവേയുടെ നികുതി ഘടനയിലും മാറ്റമുണ്ടായേക്കും. റെയിൽവേ വഴിയുള്ള ചരക്ക് നീക്കത്തിലും സുപ്രധാന തീരുമാനങ്ങൾ ഉണ്ടായേക്കുമെന്നാണ് വിലയിരുത്തൽ. ഹൈഡ്രജൻ ഇന്ധ അധിഷ്ഠിത ട്രെയിനുകൾക്ക് പ്രോത്സാഹനം നൽകും. 2030 ഓടെ കാർബൺ മലിനീകരണം പൂർണമായും ഒഴിവാക്കാനുള്ള പദ്ധതികൾ ഉണ്ടായേക്കും.

ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് കൂടുതൽ തുക വകയിരുത്താനുള്ള സാധ്യത കാണുന്നുണ്ട്. ഇന്റർനെറ്റ് കണക്ടിവിറ്റഇയും അടിസ്ഥാന സൗകര്യങ്ങളും ഉണ്ടാകും.

Read Also : ബജറ്റ് പ്രതീക്ഷ ; ഭവന വായ്പകൾക്കുള്ള ആധായനികുതി പരിധിയിൽ മാറ്റമുണ്ടായേക്കുമെന്ന് സൂചന

അതേസമയം, ആരോഗ്യ മേഖലയ്ക്ക് കൂടുതൽ കരുതൽ ഈ ബജറ്റിൽ ഉണ്ടാകുമെന്നാണ് സൂചന. വകയിരുപ്പിൽ 10 മുതൽ 15 ശതമാനം വരെ വർധനയാണ് പ്രതീക്ഷിക്കുന്നത്. ഒഷധ നിർമാണ മേഖലയിൽ കൂടുതൽ സ്റ്റാർട്ട് അപ്പുകൾ, മരുന്ന് ഗവേഷണത്തിന് കൂടുതൽ പ്രോത്സാഹനം എന്ന സാധ്യതയും മുന്നിൽ കാണുന്നുണ്ട്.

ആരോഗ്യ ഇൻഷുറൻസിന്റെ ജിഎസ്ടി അഞ്ച് ശതമാനമായി കുറയ്ക്കാനുള്ള സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. നിലവിൽ 18 ശതമാനമാണ് ആരോഗ്യ ഇൻഷുറൻസ്. ആധായ നികുതി വകുപ്പിലെ 80 ഡി പ്രകാരമുള്ള ഇളവ് ഒന്നര ലക്ഷമാക്കിയേക്കുമെന്നും സാമ്പത്തിക വിദഗ്ധർ പ്രവചിക്കുന്നു.

കൊവിഡ് ബാധിതർക്കും കുടുംബാംഗങ്ങൾക്കും നികുതി ഇളവുകൾ ഉണ്ടായേക്കും. ഇതിന് പുറമെ വാക്‌സിനേഷൻ വേഗത്തിലാക്കാനുള്ള പദ്ധതികളും പ്രഖ്യാപിച്ചേക്കും.

രാജ്യം കൊവിഡ് മൂന്നാം തരംഗത്തിലൂടെ കടന്നുപോകുന്നതിനിടെ, സാമ്പത്തിക മേഖല ഉറ്റുനോക്കുന്ന കേന്ദ്രബജറ്റ് ധനമന്ത്രി നിർമല സീതാരാമൻ രാവിലെ പതിനൊന്ന് മണിക്ക് അവതരിപ്പിക്കും. ബജറ്റിന് മുന്നോടിയായി സാമ്പത്തിക സർവേ ഇന്നലെ പാർലമെന്റിന് മുന്നിൽ വച്ചിരുന്നു. കടമെടുപ്പ് പരിധി ഉയർത്തണം തുടങ്ങിയ ആവശ്യങ്ങളിൽ ബജറ്റിൽ അനുകൂല നിലപാടുണ്ടായാൽ കേരളം അടക്കം സംസ്ഥാനങ്ങൾക്ക് ഗുണകരമാകും.

Story Highlights : packages for tourism expected

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here