Advertisement

ചോട്ടുവിന്റെ ജഡം പൊട്ടകിണറ്റിൽ കണ്ടെത്തി; ജഡം പോസ്റ്റ്മോർട്ടം നടത്താൻ പൊലീസ് തീരുമാനം

February 4, 2022
Google News 1 minute Read
  • ജഡം പോസ്റ്റ്മോർട്ടം നടത്താൻ പൊലീസ് തീരുമാനിച്ചു

  • ചോട്ടുവിനെ അറിയുന്ന ആര് വിളിച്ചാലും വീട്ടിൽ കൊണ്ടു വിടാമെന്ന് പറഞ്ഞാൽ ഏത് വാഹനത്തിലും കയറുമെന്ന് ദിലീപ്കുമാർ പറയുന്നു

ചോട്ടുവിന്റെ ജഡം പൊട്ടകിണറ്റിൽ കണ്ടെത്തി. സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു ചോട്ടു എന്ന നായ. 5 ദിവസം മുന്നെയാണ് ചോട്ടുവിനെ കാണാതായത്. ജഡം പോസ്റ്റ്മോർട്ടം നടത്താൻ പൊലീസ് തീരുമാനിച്ചു. വെളിനല്ലൂർ പഞ്ചായത്തിലെ‍ ‍കരിങ്ങന്നൂർ ആറ്റൂർകോണം മുകളുവിള വീട്ടിൽ ദിലീപ്കുമാറിന്റെതാണ് ചോട്ടു എന്ന നായ.

ജനുവരി 31 ന് രാത്രി ചോട്ടു കിടന്നു ഉറങ്ങിയത് ദിലീപ്കുമാറിന്റെ മകനോടൊപ്പം ആണ്. പുലർച്ചെ പുറത്തുപോയ ചോട്ടു പിന്നെ തിരിച്ചെത്തിയില്ല. ചോട്ടുവിനെ അറിയുന്ന ആര് വിളിച്ചാലും വീട്ടിൽ കൊണ്ടു വിടാമെന്ന് പറഞ്ഞാൽ ഏത് വാഹനത്തിലും കയറുമെന്ന് ദിലീപ്കുമാർ പറയുന്നു. ആ വിധത്തിൽ ആരെങ്കിലും കടത്തി കൊണ്ടു പോകാനുള്ള സാധ്യത തള്ളിക്കളയാനും‍ കഴിയില്ല.

Read Also : ക്യാൻസർ ബാധിതനായ ആറ് വയസുകാരന്റെ ആഗ്രഹ സാഫല്യത്തിന് എത്തിയത് 15000 ലേറെ പേർ; കയ്യടിച്ച് സോഷ്യൽ മീഡിയ

ഇന്നലെ ചോട്ടുവിനായുള്ള അന്വേഷണത്തിന്റെ ഭാഗമായി റൂറൽ പൊലീസിന്റെ ഡോഗ് സ്ക്വാഡിലെ ‘പൈറോ’യും പൂയപ്പള്ളി പൊലീസും പരിസരമാകെ പരിശോധന നടത്തിയെങ്കിലും ഒരും തുമ്പും കിട്ടിയില്ല.

മാസങ്ങൾക്ക് മുൻപ് ട്വന്റിഫോർ ചോട്ടുവിനെ പരിചയപ്പെടുത്തിയിരുന്നു. മലയാളം മനസ്സിലാകുന്ന നായയെ തിരക്കിയായിരുന്നു അന്ന് ഞങ്ങൾ ഇവിടെ എത്തിയത്. ഉടമയായ ദിലീപ് കുമാറിന് പത്രം വായിക്കാനായി കണ്ണട എടുത്തുകൊണ്ടു നൽകുന്നതുപോലും ചോട്ടു ആയിരുന്നു. വീട്ടിൽ ജനൽ അടക്കുന്നതും, ബൈക്കിൻ്റെ താക്കോൽ എടുത്തു കൊണ്ടു വരുന്നതും, കൃഷിയിൽ സഹായിക്കുന്നതുമെല്ലാം ചോട്ടുവായിരുന്നു. 24 വാർത്തയ്ക്ക് പിന്നാലെ ചോട്ടുവിനായി ഒരു യൂട്യൂബ് ചാനലും തുടങ്ങി. നാൽപ്പതിലധികം വിഡിയോകളും അതിൽ പങ്കുവച്ചു.

Story Highlights : chotu-viral-dog-death-

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here