Advertisement

ഗോവ തെരഞ്ഞെടുപ്പ്; പ്രകടനപത്രിക ആറിന് പുറത്തിറക്കുമെന്ന് ബിജെപി

February 4, 2022
Google News 1 minute Read
goa bjp

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഗോവയില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് പത്രിക ഈ മാസം ആറിന് പുറത്തിറക്കും. കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിയാണ് പത്രിക പുറത്തിറക്കുക. ഇന്നേദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി ഗോവയില്‍ 20 ഇടങ്ങളില്‍ സംഘടിപ്പിക്കുന്ന വിര്‍ച്വല്‍ റാലിയെ അഭിസംബോധന ചെയ്യുമെന്നും സംസ്ഥാന നേതൃത്വം അറിയിച്ചു.

ജനകേന്ദ്രീകൃത പത്രികയായിരിക്കും ഇത്തവണത്തേതെന്നും സമൂഹത്തിന്റെ ഏറ്റവും അടിത്തട്ടിലേക്ക് ഇറങ്ങിച്ചെന്നാകും പ്രചാരണം നടത്തുകയെന്നും ബിജെപി അറിയിച്ചു. തെരഞ്ഞെടുപ്പിനെ നേരിടാന്‍ ബിജെപി വിവിധയിടങ്ങളിലേക്ക് പ്രതിനിധികളെ അയച്ച് പ്രകടന പത്രിക തയ്യാറാക്കാനുള്ള വിവരങ്ങള്‍ ശേഖരിച്ചിരുന്നു. സുവര്‍ണ ഗോവയെ മുന്നോട്ടുകൊണ്ടുപോകുകാണ് ബിജെപിയുടെ ലക്ഷ്യമെന്നും സംസ്ഥാന നേതൃത്വം പ്രഖ്യാപിച്ചു.

Read Also : ആംആദ്മിയുടെ പുതിയ മദ്യനയത്തിനെതിരെ കേന്ദ്രമന്ത്രി സ്മൃതി ഇറാനി

ഗോവയുടെ പുരോഗമനം അടിസ്ഥാനമാക്കിയും ജനങ്ങളുടെ മാനുഷികവും അടിസ്ഥാന സൗകര്യവികസനത്തിനും വേണ്ടി ബിജെപി പ്രവര്‍ത്തിക്കും. ബിജെപി സര്‍ക്കാരിന്റെ കഴിഞ്ഞ വര്‍ഷങ്ങളിലുള്ള ഭരണത്തില്‍ ദീര്‍ഘകാല വീക്ഷണങ്ങള്‍ നടപ്പാക്കാനായെന്ന് സംസ്ഥാന നേതൃത്വം പ്രതികരിച്ചു.

Story Highlights: goa bjp, manifesto

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here