Advertisement

ഉത്തരാഖണ്ഡ് തെരഞ്ഞെടുപ്പ്: വോട്ടെടുത്ത് ദിനത്തിൽ അവധി പ്രഖ്യാപിച്ച് സർക്കാർ

February 6, 2022
Google News 2 minutes Read
Uttarakhand holiday polling day

തെരഞ്ഞെടുപ്പ് നടക്കുന്ന ഫെബ്രുവരി 14ന് അവധി പ്രഖ്യാപിച്ച് ഉത്തരാഖണ്ഡ് സംസ്ഥാന സർക്കാർ. സ്റ്റേറ്റ് ചീഫ് സെക്രട്ടറി സുഖ്ബീർ സിംഗ് സന്ധുവാണ് ഇത്തരത്തിൽ ഉത്തരവിട്ടത്. എല്ലാ പൊതു, സ്വകാര്യ ഓഫീസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ബാങ്കുകൾ, കടകൾ, മറ്റ് വ്യാപാര സ്ഥാപനങ്ങൾ എന്നിവകൾക്കൊക്കെ അവധിയാണ്. (Uttarakhand holiday polling day)

അതേസമയം, സംസ്ഥാനത്തെ റോഡ് ഷോകൾക്കുള്ള നിരോധനം തെരഞ്ഞെടുപ്പ് കമ്മീഷൻ നീട്ടി. ഫെബ്രുവരി 11 വരെയാണ് തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലെ റോഡ് ഷോകൾക്ക് വിലക്കേർപ്പെടുത്തിയിരിക്കുന്നത്.എന്നാൽ, 1000 പേരെ വരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള പൊതുയോഗങ്ങൾ നടത്താം. 10നു പകരം 20 പേർ അടങ്ങുന്ന സംഘങ്ങൾക്ക് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങാനും അനുവാദമുണ്ട്.

ഉത്തരാഖണ്ഡ് തെരഞ്ഞെടുപ്പിൽ 4 വാഗ്ദാനങ്ങളുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി രംഗത്തെത്തിയിരുന്നു. 5 ലക്ഷം കുടുംബങ്ങൾക്ക് വർഷം 40,000 രൂപ വീതം നൽകുന്ന ന്യായ് സ്കീം, 4 ലക്ഷം പേർക്ക് ജോലി, 500 രൂപയിൽ താഴെ ഗ്യാസ് സിലിണ്ടർ, വീട്ടുവാതിൽക്കൽ വൈദ്യ സഹായം എന്നീ വാഗ്ദാനങ്ങളാണ് രാഹുൽ ഗാന്ധി മുന്നോട്ടുവച്ചത്.

Read Also : ഉത്തരാഖണ്ഡ് തെരഞ്ഞെടുപ്പ്: 4 വാഗ്ദാനങ്ങളുമായി രാഹുൽ ഗാന്ധി

ജനാധിപത്യ രീതിയിൽ തെരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രിയെ പോലെയല്ല നരേന്ദ്രമോദി പെരുമാറുന്നതെന്ന് രാഹുൽ വിമർശിച്ചു. താൻ ഒരു തീരുമാനം എടുത്ത് കഴിഞ്ഞാൽ അത് ജനങ്ങൾ മിണ്ടാതെ അനുസരിക്കുമെന്ന് വിശ്വസിക്കുന്ന രാജാവിനെപ്പോലെയാണ് മോദി പെരുമാറുന്നതെന്ന് രാഹുൽ ആക്ഷേപിച്ചു.

കൊവിഡ് അതിതീവ്ര വ്യാപനം നടക്കുന്ന സമയത്ത് ഒരു വർഷത്തോളം പ്രധാനമന്ത്രി രാജ്യത്തെ കർഷകരെ തെരുവിലിരുത്തി. കോൺഗ്രസ് ഒരിക്കലും കർഷകർക്കും യുവാക്കൾക്കും പാവപ്പെട്ടവർക്കും തൊഴിലാളികൾക്കും നേരെ വാതിൽ കൊട്ടിയടക്കില്ലെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.

ഏറെ വിവാദമായ മൂന്ന് കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതുവരെ കേന്ദ്രത്തിനെതിരെ ശക്തമായ ചെറുത്ത് നിൽപ്പ് തുടർന്ന കർഷകരെ അഭിനന്ദിക്കുന്നതായി രാഹുൽ പറഞ്ഞു. രാജ്യത്ത് അതി സമ്പന്നരും അതി ദരിദ്രരും തമ്മിലുള്ള അന്തരം വളരെയധികം വർധിച്ചതായി രാഹുൽ ചൂണ്ടിക്കാട്ടി. രാജ്യത്തെ അതിസമ്പന്നരായ 100 പേരിലേക്ക് രാജ്യത്തിന്റെ ആകെ സമ്പത്തിന്റെ 40 ശതമാനത്തിലധികം കേന്ദ്രീകരിക്കപ്പെട്ടു. ഇത്തരമൊരു അന്തരം മറ്റൊരു രാജ്യത്തും കാണില്ലെന്നും രാഹുൽ ആഞ്ഞടിച്ചു.

Story Highlights: Uttarakhand govt holiday polling day

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here