Advertisement

ഞായറാഴ്ച്ച നിയന്ത്രണം പിൻവലിച്ചു

February 8, 2022
Google News 2 minutes Read
kerala withdraws sunday lockdown

സംസ്ഥാനത്തെ ഞായറാഴ്ച നിയന്ത്രണം പിൻവലിക്കുന്നു. ഇന്ന് ചേർന്ന കൊവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. ( kerala withdraws sunday lockdown )

സ്‌കൂളുകൾ മുഴുവൻ സമയം പ്രവർത്തിക്കാനും തീരുമാനമായിട്ടുണ്ട്. ഈ മാസം 28 മുതൽ സ്‌കൂളുകൾ വൈകീട്ട് വരെ പ്രവർത്തിക്കാനുള് നിർദേശം അവലോകന യോഗം മുന്നോട്ട് വച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് മുന്നൊരുക്കങ്ങൾ നടത്താൻ വിദ്യാഭ്യാസ വകുപ്പിന് നിർദേശം നൽകിയിട്ടുണ്ട്. മതപരമായ ചടങ്ങുകളിൽ പങ്കെടുക്കാവുന്നവരുടെ എണ്ണം പുനഃക്രമീകരിക്കും തീരുമാനമായിട്ടുണ്ട്.

Read Also : പ്രതിപക്ഷ നേതാവ് വി ഡി സതീശന് കൊവിഡ്; പരിപാടികൾ റദ്ദാക്കി

കാറ്റഗറി തിരിച്ചുള്ള ജില്ലകളിലെ നിയന്ത്രണം തുടരാനാണ് സാധ്യത. നിലവിൽ സി കാറ്റഗറിയിൽ ജില്ലകളൊന്നുമില്ല. അതുകൊണ്ട് തന്നെ നിലവിൽ പ്രവർത്തിക്കുന്നത് പോലെ തന്നെ അൻപത് ശതമാനം ആളുകളെ പ്രവേശിപ്പിച്ച് തീയറ്റുറകൾ പ്രവർത്തിപ്പിക്കാമെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കി.

Story Highlights: kerala withdraws sunday lockdown

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here