ഇന്നത്തെ പ്രധാന വാർത്തകൾ ( 09-02-2022 )

ബാബുവിനെ പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചു; ആരോഗ്യനില തൃപ്തികരം ( todays news headlines feb 9 )
ബാബുവിന്റെ ആരോഗ്യനില തൃപ്തികരം. വിദഗ്ധ ഡോക്ടേഴ്‌സ് ഉടൻ പരിശോദിക്കും. ജില്ലാ ആശുപത്രിയിൽ ബാബുവിനായി ഐസിയു ഉൾപ്പെട സംവിധാനങ്ങൾ സജ്ജം. വിദഗ്ധ ചികിത്സയ്ക്കായി ബാബുവിനെ പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചു.
ആര്‍മിക്ക് ബിഗ് സല്യൂട്ട്; ബാബു മലയുടെ മുകളിലെത്തി
രക്ഷാപ്രവര്‍ത്തകരുടെ നീണ്ട പരിശ്രമങ്ങള്‍ക്കും കേരളക്കരയുടെ കാത്തിരിപ്പിനും പ്രാര്‍ഥനകള്‍ക്കുമൊടുവില്‍ ബാബു മലമടക്കിലെ പൊത്തില്‍ നിന്നും മലയുടെ മുകളിലെത്തി. ഇന്ത്യന്‍ ആര്‍മിയുടെ സുരക്ഷികമായ കരങ്ങളിലൂടെയാണ് ബാബു ജീവിതത്തിലേക്ക് മടങ്ങിയെത്തിയത്. ബാബുവിനെ തന്റെ ശരീരത്തോട് സുരക്ഷാ റോപ്പുപയോഗിച്ച് ബന്ധിച്ച് മലമുകളിലെ സുരക്ഷിത സ്ഥാനത്തെത്തിക്കുകയായിരുന്നു ബാല എന്ന സൈനികന്‍. ബാബുവിന്റെ കാലിലേത് നിസാര പരിക്കാണെന്നാണ് വിലയിരുത്തല്‍. മലയുടെ താഴേക്ക് ബാബുവിനെ എത്തിക്കുന്നതിനുള്ള നടപടി ആരംഭിച്ചിട്ടുണ്ട്. സൈനികനും ബാബുയും എത്തിനില്‍ക്കുന്ന ഭാഗത്തേക്ക് ദൗത്യത്തിലെ മറ്റ് അംഗങ്ങള്‍ എത്തിക്കൊണ്ടിരിക്കുകയാണ്. ബാബുവും സൈനികനും എത്തിനില്‍ക്കുന്നതിന് 20 മീറ്റര്‍ താഴെയായി ഇവരുടെ സഹായത്തിന് മറ്റൊരു സൈനികന്‍ കൂടി നിലയുറപ്പിച്ചിട്ടുണ്ട്. ബാബുവിന്റെ അമ്മ ഉള്‍പ്പെടെ ബാബുവിന്റെ തിരിച്ചുവരവിനായി താഴെ കാത്തുനില്‍ക്കുകയാണ്. ആംബുലന്‍സും ഡോക്ടര്‍മാരും താഴെ സജ്ജമാണ്.
‘ബാല സാറിന് നന്ദി’; സൈനികർക്ക് ഉമ്മ നൽകി ബാബു; വിഡിയോ | 24 Exclusive
അതിസാഹസികമായ രക്ഷാദൗത്യത്തിലൂടെ തന്റെ ജീവൻ രക്ഷിച്ച ഇന്ത്യൻ സൈന്യത്തിന് നന്ദി പറഞ്ഞ് ബാബു. ‘എല്ലാവർക്കും നന്ദി. ബാല സാറിന് നന്ദി. ഇന്ത്യൻ ആർമി കീ ജയ്. ഭാരത് മാതാ കി ജയ്’- ബാബുവിന്റെ വാക്കുകൾ ഇങ്ങനെ.
രക്ഷാപ്രവർത്തകർ മലമുകളിലെത്തി; ദൃശ്യങ്ങൾ 24ന്
പാലക്കാട് മലമ്പുഴയിൽ മലയുടെ മുകളിൽ കുടുങ്ങിക്കിടക്കുന്ന ബാബുവിനെ രക്ഷിക്കാനായി പുറപ്പെട്ട സംഘം മലയുടെ മുകളിലെത്തി. രക്ഷാ സംഘത്തിലുള്ള മലയാളി സൈനികൻ തന്നെയാണ് ദൃശ്യങ്ങൾ പങ്കുവച്ചത്. ദൃശ്യങ്ങൾ 24നു ലഭിച്ചു. ഇവിടെ നിന്ന് റോപ്പ് ഉപയോഗിച്ച് താഴേക്കിറങ്ങിയാവും സംഘം ബാബുവിനരികെ എത്തുക.
ഇന്ത്യന്‍ ആര്‍മിക്ക് നന്ദി പറഞ്ഞ് മുഖ്യമന്ത്രി
ബാബുവിനെ രക്ഷിച്ച ഇന്ത്യന്‍ സൈന്യത്തിന് നന്ദി അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ഇന്ത്യന്‍ സേനയുടെ മദ്രാസ് റെജിമെന്റിലെ സൈനികര്‍, പാരാ റെജിമെന്റ് സെന്ററിലെ സൈനികര്‍, രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിച്ച ദക്ഷിണ ഭാരത ഏരിയ ജിഒസി ലഫ്റ്റനന്റ് ജനറല്‍ അരുണ്‍ തുടങ്ങി അവസരോചിതമായ ഇടപെടലുകളിലൂടെ സഹായം നല്‍കിയ എല്ലാവര്‍ക്കും നന്ദി പറയുഞ്ഞു.
ദുർഘട പാതകൾ താണ്ടിയാണ് രക്ഷാ സംഘം ദൗത്യം പൂർത്തിയാക്കിയത്; അഭിമാനമെന്ന് മന്ത്രി കെ രാജൻ
മലമ്പുഴ രക്ഷാദൗത്യത്തെ അഭിനന്ദിച്ച് റവന്യു മന്ത്രി എ കെ രാജൻ. ദുർഘട പാതകൾ താണ്ടിയാണ് രക്ഷാ സംഘം ദൗത്യം പൂർത്തിയാക്കിയത്. എല്ലാ ദൗത്യ സംഘങ്ങളുടെയും പൊതുജനങ്ങളുടെയും കൂട്ടായ്മകളുടെയും വലിയ വിജയമാണ് ഈ രക്ഷാപ്രവർത്തനമെന്ന് മന്ത്രി പറഞ്ഞു. അപൂർവങ്ങളിൽ അപൂർവമായ രക്ഷാദൗത്യമാണ് കഴിഞ്ഞ രണ്ട് ദിവസമായി കേരളം കണ്ടുകൊണ്ടിരിക്കുന്നത്. ചെങ്കുത്തായ മലനിരകളിലേക്ക് കടക്കുക എന്ന ഏറെ ശ്രമകരമായ ദൗത്യത്തിനായി ഇന്ത്യൻ ആർമിയും സംസ്ഥാന പൊലീസും ഫോറസ്റ്റ് ഉദ്യോഗസ്ഥരും നാട്ടുകാരും ഒരിമിക്കുകയായിരുന്നു.
സംസ്ഥാന നിയമസഭ സമ്മേളനം രണ്ടു ഘട്ടങ്ങളായി; സമ്മേളനം ഫെബ്രുവരി 18 മുതല്‍
സംസ്ഥാന നിയമസഭ സമ്മേളനം ഫെബ്രുവരി 18 മുതല്‍ നടക്കും. രണ്ട് ഘട്ടങ്ങളായി ബജറ്റ് സമ്മേളനം നടത്താനാണ് തീരുമാനം. സിപിഎം സംസ്ഥാന സമ്മേളനം മാര്‍ച്ച് ഒന്നിന് കൊച്ചിയില്‍ ആരംഭിക്കുന്ന പശ്ചാലത്തലത്തിലാണ് സമ്മേളനം രണ്ടു ഘട്ടങ്ങളിലായി നടത്തുന്നത്. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയായിരിക്കും സമ്മേളനത്തിന് തുടക്കമാകുക. പ്രസംഗത്തിന് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി.
സർക്കാർ രൂപീകരിച്ച് 10 ദിവസത്തിനകം കാർഷിക ലോണുകൾ എഴുതി തള്ളും; യുപിയിൽ കോൺഗ്രസ് പ്രകടന പത്രിക
ഉത്തർ പ്രദേശിൽ പ്രകടന പത്രിക പുറത്തിറക്കി കോൺഗ്രസ്. തൊഴില്ലായ്മയും പണപ്പെരുപ്പവുമാണ് രാജ്യം നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നമെന്ന് കോൺഗ്രസ് വിലയിരുത്തുന്നു. പ്രിയങ്കാ ഗാന്ധിയാണ് പ്രകടന പത്രിക പുറത്തിറക്കിയത്.
കളമശേരിയില്‍ കെടുത്തിയ തീ ആളിക്കത്തി; വന്‍ അഗ്‌നിബാധ
കളമശേരി കിന്‍ഫ്രാ വ്യവസായ പാര്‍ക്കിന് ഉള്ളില്‍ പ്രവര്‍ത്തിക്കുന്ന ഓയില്‍ എക്‌സ്ട്രാക്ഷന്‍ കമ്പനിയില്‍ കെടുത്തിയ തീ ആളിക്കത്തി. ഇന്ന് പുലര്‍ച്ചയോടെയാണ് അഗ്‌നിബാധ കണ്ടെത്തിയത്. ഗ്രീന്‍ ലീഫ് എന്ന കമ്പനിയിലാണ് അഗ്നിബാധ കണ്ടെത്തിയത്. സുരക്ഷാ ജീവനക്കാരന്‍ അറിയിച്ചതനുസരിച്ച് രണ്ട് അഗ്നിശമന യൂണിറ്റുകളെത്തി തീയണയ്ക്കാനുള്ള ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു. തുടര്‍ന്ന് നിരവധി അഗ്‌നിശമന യൂണിറ്റുകളെത്തി തീ അണയ്ക്കുകയായിരുന്നു. എന്നാല്‍ വീണ്ടും ഇപ്പോള്‍ തീ ആളിക്കത്തിയിരിക്കുകയാണ്.
Story Highlights: todays news headlines feb 9
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here