വിദേശത്ത് നിന്നെത്തുന്നവര്‍ക്ക് 7 ദിവസത്തെ ക്വാറന്റീന്‍ ഒഴിവാക്കി; മാര്‍ഗരേഖ പുതുക്കി കേന്ദ്രം

വിദേശത്ത് നിന്ന് ഇന്ത്യയിലെത്തുന്നവര്‍ക്ക് ഏഴ് ദിവസം ക്വാറന്റീനില്‍ കഴിയണമെന്ന നിര്‍ദേശം കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചു. ഇനി മുതല്‍ യാത്രക്കാര്‍ 14 ദിവസം സ്വയം നിരീക്ഷണത്തില്‍ കഴിഞ്ഞാല്‍ മതിയാകും. അടുത്ത തിങ്കളാഴ്ച മുതല്‍ പുതുക്കിയ മാര്‍ഗരേഖ നിലവില്‍ വരുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
ഹൈ റിസ്‌ക് ഉള്‍പ്പെടെ രാജ്യങ്ങളെ വേര്‍തിരിച്ചിരുന്നതും കേന്ദ്രം പുതിയ മാര്‍ഗരേഖയില്‍ ഒഴിവാക്കിയിട്ടുണ്ട്. അതേസമയം, രാജ്യത്തിന് ആശ്വാസമായി പ്രതിദിന കൊവിഡ് കേസുകള്‍ കുറഞ്ഞു. 24 മണിക്കൂറിനിടെ 67,084 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ചികിത്സയിലുള്ളവരുടെ എണ്ണം 7,90,789 ആയി കുറഞ്ഞു. ദൈനംദിന പോസിറ്റിവിറ്റി നിരക്ക് 4.44 ശതമാനമായി.
Read Also : ജനപ്രീതിയില്‍ നരേന്ദ്രമോദി ഒന്നാമത്; പിന്തള്ളിയത് ജോ ബൈഡനെയും ജസ്റ്റിന്‍ ട്രൂഡോയെയും
സുപ്രിംകോടതി നിര്‍ദേശപ്രകാരമുള്ള പരിശോധന കണക്കും കൂടി ചേര്‍ത്ത് മരണസംഖ്യ 1241 ആണ്. 24 മണിക്കൂറിനിടെ 1,67,882 പേര്‍ രോഗമുക്തരായെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് ഇതുവരെ 171.28 കോടി വാക്‌സിന്‍ ഡോസുകള്‍ നല്‍കി. മേഘാലയയില്‍ അടുത്ത തിങ്കളാഴ്ച, ഒന്ന് മുതല്‍ അഞ്ച് വരെയുള്ള ക്ലാസുകള്‍ ആരംഭിക്കും. കൊവിഡ് സാഹചര്യം മെച്ചപ്പെട്ടതിനെ തുടര്‍ന്നാണ് തീരുമാനം.
Story Highlights: 7 day quarantine