Advertisement

മുടങ്ങി കിടക്കുന്ന എൽഐസി പോളിസികൾ പുതുക്കാൻ അവസരം

February 11, 2022
Google News 1 minute Read
lic police renewal

മുടങ്ങി കിടക്കുന്ന പോളിസികൾ പുതുക്കാൻ കാംപയിനുമായി എൽഐസി. അഞ്ചുവർഷത്തിനിടെ മുടങ്ങി പോയ പോളിസികളാണ് പുതുക്കാൻ അവസരം നൽകുന്നത്. മാർച്ച് 25 വരെയാണ് ഇതിനായി സമയം അനുവദിച്ചിട്ടുള്ളത്. ( lic policy renewal )

പ്രീമിയം കാലയളവിൽ മുടങ്ങിപ്പോയ പോളിസികളാണ് പുതുക്കാൻ സാധിയ്ക്കുക. കൊവിഡ് സാഹചര്യം കണക്കിലെടുത്ത്, ആകെ അടച്ച പ്രീമിയങ്ങൾ അടിസ്ഥാനമാക്കി ടേം അഷ്വറൻസ്, ഹൈ റിസ്‌ക് പ്ലാനുകൾ എന്നിവ ഒഴികെയുള്ള പോളിസികൾക്ക് ലേറ്റ് ഫീസിൽ ഇളവുണ്ടാകും.

ആരോഗ്യ, മൈക്രോ ഇൻഷുറൻസ് പ്ലാനുകളിൽ അർഹതയുള്ളവർക്കും ഇളവ് അനുവദിക്കും. മെഡിക്കൽ പോളിസികളിൽ ഇളവുകൾ ഉണ്ടാവില്ല.

Read Also : എൽഐസി ഓഹരി വിപണിയിലേക്ക് കടക്കുന്നു

ഒരു ലക്ഷം വരെ പ്രീമിയം അടച്ചവർക്ക് പരമാവധി 2000 രൂപയും ഒന്നു മുതൽ മൂന്നു ലക്ഷം വരെ പ്രീമിയം അടച്ചവർക്ക് 2500 രൂപയും മൂന്ന് ലക്ഷത്തിന് മുകളിൽ പ്രീമിയം അടച്ചവർക്ക് 3000 രൂപയുടെയും പരമാവധി ഫീസിളവ് ലഭിക്കും. ഈ സാമ്പത്തിക വർഷം ഇത് രണ്ടാം തവണയാണ് പോളിസി ഉടമകൾക്ക് മുടങ്ങി കിടക്കുന്ന പോളിസികൾ പുതുക്കാൻ എൽഐസി അവസരം നൽകുന്നത്.

Story Highlights: lic policy renewal

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here