പെൺസുഹൃത്തിനെ മറയാക്കി വർക്കല ബീച്ചിൽ ലഹരിമരുന്ന് കച്ചവടം; 7 കിലോ കഞ്ചാവും എംഡിഎംഎയും പൊലീസ് പിടികൂടി

വർക്കല ജംഗിൾ ക്ലിഫ് റിസോർട്ടിൽ ലഹരിമരുന്ന് പിടികൂടി. 7 കിലോ കഞ്ചാവും എംഡിഎംഎയുമാണ് പിടികൂടിയത്. റിസോർട്ട് ഉടമ ഉൾപ്പെടെ 10 പേരെ പൊലീസ് അറസ്റ്റ് ചെയ്‌തു. പ്രതികളെ നാളെ കോടതിയിൽ ഹാജരാക്കും. പൊലീസിന്റെയും നാർക്കോട്ടിക്ക് വിഭാഗത്തിന്റെയും സംയുക്ത മിന്നൽ പരിശോധനയിലാണ് ലഹരിമരുന്ന് കണ്ടെത്തിയത്.
ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നാർക്കോട്ടിക്ക് ഡി വൈ എസ് പിയുടെ നേതൃത്വത്തിലാണ് ഉച്ചയോടെ മിന്നൽ പരിശോധന നടത്തിയത്. വർക്കല സ്വദേശിയായ ഷൈജു എന്ന് വിളിക്കുന്ന സഞ്ജു,വിഷ്‌ണു, നാദിർഷാ, സലിം, നിഷാദ്, കൃഷ്ണപ്രിയ, സന്ദേശ്,ആഷിഖ്,സൽമാൻ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്.
Read Also : കൊല്ലം നഗരമധ്യത്തിലൊരു കാട്; 20 സെന്റ് ഭൂമിയിൽ തീർത്ത മിയാവാക്കി കാടുകൾ…
സൽമാന്റെ ഉടമസ്ഥതയിലുള്ള റിസോർട്ടിൽ വച്ചാണ് കഞ്ചാവ് പൊലീസ് പിടികൂടിയത്. സംഘത്തിൽ ഉണ്ടായിരുന്ന സന്ദേശിന്റെ പെൺ സുഹൃത്തായ കൃഷ്‌ണപ്രിയയെ മുൻനിർത്തിയാണ് സംശയം തോന്നാത്ത വിധത്തിൽ ബീച്ച് കേന്ദ്രീകരിച്ച് കഞ്ചാവ് കച്ചവടം നടത്തുന്നത്. ഇവരുടെ രണ്ട് ബൈക്കും ഒരു കാറും പൊലീസ് പിടിച്ചെടുത്തു.
Story Highlights: police-arrest-drugmafia-varkkala-
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here