Advertisement

യുട്യൂബിൽ വരുമാനം നേടണോ? പുതിയ വഴികൾ വെളിപ്പെടുത്തി യൂട്യൂബ്…

February 12, 2022
2 minutes Read
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വീഡിയോ നിർമാതാക്കൾക്ക് കൂടുതൽ പണം സമ്പാദിക്കാനും അവരുടെ വീഡിയോയ്ക്ക് റീച്ച് വർദ്ധിപ്പിക്കാനും അതത് ചാനലുകൾക്കായി പുതിയ ആശയങ്ങൾ സൃഷ്ടിക്കാനും സഹായിക്കുന്ന പുതിയ വഴികൾ വ്യകത്മാക്കി യൂട്യൂബ്. വീഡിയോ നിർമാതാക്കൾക്ക് കൂടുതൽ ആളുകളെ ആകർഷിക്കാൻ മികച്ച ടൂളുകൾ ഉൾപ്പെടുത്താനും യുട്യൂബ് പദ്ധതിയിടുന്നു. ഷോർട് ഫോം വീഡിയോകളാണ് ഇപ്പോൾ കൂടുതൽ ആളുകളും കാണാൻ ഇഷ്ടപ്പെടുന്നത്. ടിക് ടോകിൽ നിന്നാണ് ഇത്തരം ഒരു ആശയം ഉടലെടുത്തത്. ഇത് യൂട്യുബിലും നല്ല രീതിയിൽ പ്രവർത്തിക്കുന്നുണ്ട്. യുട്യൂബ് ഷോർട്ട്സ് നിരവധി ആളുകളാണ് കാണുന്നത്.

നിരവധി കണ്ടന്റ് ക്രിയേറ്റർസ് അവരുടെ ഏറ്റവും പുതിയ ഉള്ളടക്കത്തിന്റെ ട്രെയിലറുകൾ റിലീസ് ചെയ്യുന്നതിനായി രണ്ടാമത്തെ ഷോർട്ട്‌സ് ചാനൽ ഉണ്ടാക്കിയിട്ടുണ്ട്. ഷോർട്ട്‌സിനായി പുതിയ വീഡിയോ ഇഫക്റ്റുകളും എഡിറ്റിംഗ് ടൂളുകളും ചേർക്കാൻ യൂട്യൂബ് ഇപ്പോൾ പദ്ധതിയിടുന്നുണ്ട്. അതിനാൽ, ഈ ടൂളുകൾ ഉപയോഗിച്ച് സ്രഷ്‌ടാക്കൾക്ക് ഉടൻ തന്നെ മികച്ച ഹ്രസ്വ വീഡിയോകൾ സൃഷ്‌ടിക്കാനാകും. ഇൻസ്റാഗ്രാമിന്റെ “റീൽസ് വിഷ്വൽ റിപ്ലൈസ്” പ്രവർത്തിക്കുന്നതുപോലെ ഷോർട്ട്സിന് താഴെ വരുന്ന വ്യക്തിഗത അഭിപ്രായങ്ങൾക്ക് മറുപടി നൽകാനുള്ള ഫീച്ചറുകളും അവതരിപ്പിക്കും. ഈ ഫീച്ചറും ടിക്ടോകിൽ നിന്ന് കടമെടുത്ത ആശയമാണ്.

ഈ സംവിധാനം ഉപയോഗിച്ച് നിങ്ങൾക്ക് പോസ്‌റ്റ് ചെയ്‌ത റീലിൽ ഒരു ഉപയോക്താവ് കമന്റ് ചെയ്‌താൽ, ആ വ്യക്തിക്ക് വീഡിയോ സഹിതം മറുപടി നൽകാം. ഇതുകൂടാതെ, ഷോർട്ട്‌സിൽ നിന്ന് കൂടുതൽ വരുമാനമുണ്ടാക്കാനുള്ള പുതിയ വഴികൾ ഉടൻ അവതരിപ്പിക്കുമെന്നും യൂട്യൂബിന്റെ ഏറ്റവും പുതിയ ബ്ലോഗ് പോസ്റ്റിൽ പറയുന്നുണ്ട്. അവയിലൊന്ന് ബ്രാൻഡ്കണക്റ്റ് വഴി ബ്രാൻഡഡ് ഉള്ളടക്കം നിർമിക്കുന്നതിനുള്ള അവസരമാണ്. ഇത് സൂപ്പർ ചാറ്റിനെ ഷോർട്ട്സിലേക്ക് സമന്വയിപ്പിക്കുകയും ഒരു ഷോട്ട്സിൽ നിന്ന് ഷോപ്പ് ചെയ്യാനുള്ള സംവിധാനം കൊണ്ടുവരികയും ചെയ്യും. ഷോപ്പിങ് വിഡിയോകൾക്കും തത്സമയ ഷോപ്പിങ്ങിനും പുറമെ യൂട്യൂബ് സംവിധാനത്തിലേക്ക് ഷോപ്പിങ് ഉൾപ്പെടുത്തുന്നതിനുള്ള കൂടുതൽ വഴികൾ കൊണ്ടുവരാനും പരീക്ഷിക്കാനും കമ്പനി ശ്രമിക്കുന്നുണ്ട്.

Read Also: വിഭജനത്തിൽ വേർപിരിഞ്ഞു; നീണ്ട 75 വർഷത്തിന് ശേഷം ജനിച്ച മണ്ണിലേക്ക് തിരിച്ചെത്തി മുംതാസ്…

കൂടാതെ, ഈ വർഷം, സ്രഷ്‌ടാക്കളെ ഒന്നിപ്പിക്കാൻ അവസരം നൽകുന്ന ഒരു പുതിയ സവിശേഷത പുറത്തിറക്കാനും പ്ലാറ്റ്‌ഫോം പദ്ധതിയിടുന്നുണ്ട്. ഇത് അടിസ്ഥാനപരമായി ഇന്ററാക്ടിവിറ്റി വർദ്ധിപ്പിക്കാൻ സഹായിക്കുമെന്നാണ് വിലയിരുത്തുന്നത്. സ്ഥിരം ഉപയോക്താക്കൾക്ക് ഉടൻ തന്നെ പ്ലാറ്റ്‌ഫോമിൽ “ഗിഫ്റ്റഡ് അംഗത്വങ്ങൾ” എന്ന ഫീച്ചർ ഉപയോഗിക്കാൻ സാധിക്കും. ഈ ഫീച്ചർ പരീക്ഷണത്തിലാണെന്നും ഇത് ഉടൻ അവതരിപ്പുമെന്നുമാണ് കമ്പനി വ്യക്തമാക്കിയത്. കൂടാതെ ഉപയോക്താക്കൾക്ക് അവരുടെ ഫോൺ ഉപയോഗിച്ച് ടിവിയിൽ കാണുന്ന വീഡിയോയുമായി സംവദിക്കുന്നത് യൂട്യൂബിൽ ഇനി എളുപ്പത്തോടെ സാധിക്കും. ആളുകൾക്ക് അവരുടെ സ്‌മാർട്ട്‌ഫോണിൽ നിന്ന് നേരിട്ട് അഭിപ്രായം വായിക്കാനോ എഴുതാനോ വീഡിയോകൾ പങ്കിടാനോ കഴിയുന്നതിനാൽ ഇതൊരു മികച്ച സവിശേഷതയാണ്.

Story Highlights: YouTube is planning to add new ways for creators to make money

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement