ഫോർട്ട് കൊച്ചിയിൽ നിന്ന് പുരാവസ്തുക്കൾ കണ്ടെത്തി

ഫോർട്ട് കൊച്ചിയിൽ നിന്ന് പുരാവസ്തുക്കൾ കണ്ടെത്തി. ഫോർട്ട് കൊച്ചി വാട്ടർ മെട്രോ പദ്ധതി പ്രദേശത്ത് നിന്നാണ് പുരാവസ്തുക്കൾ കണ്ടെടുത്തത്. ( fort kochi artefacts found )
കഴിഞ്ഞ ദിവസമാണ് പ്രദേശത്തെ നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി ഭൂമി കുഴിച്ചപ്പോഴാണ് അവശിഷ്ടങ്ങൾ കണ്ടത്. ചില ശിലകളാണ് കണ്ടെടുത്തത്. ഫോർട്ട് ഇമ്മാനുവലിന്റെ ഭാഗങ്ങളാണ് ലഭിച്ചതെന്നാണ് പ്രാഥമിക നിഗമനം.
Read Also : പുരാവസ്തു തട്ടിപ്പ്; സ്വർണം വാങ്ങി നൽകിയെന്ന അവകാശവാദം തെറ്റ്: മോൺസണിനെതിരെ അനിത പുല്ലയിൽ
കഴിഞ്ഞ വർഷം ഇതേ സ്ഥലത്ത് നിന്ന് പുരാവസ്തുക്കൾ ലഭിച്ചിരുന്നു. പ്രദേശത്തെ ഭൂമിക്കടിയിൽ കൂടുതൽ പുരാവസ്തുക്കൾ ഉണ്ടെന്ന് പൈതൃക സ്‌നേഹികൾ പറയുന്നു. സംസ്ഥാന ആർക്കിയോളജി വകുപ്പ് സ്ഥലത്ത് എത്തി പരിശോധന നടത്തി.
Story Highlights: fort kochi artefacts found
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here