Advertisement

ഇന്നത്തെ പ്രധാന വാർത്തകൾ (13/02/22)

February 13, 2022
Google News 1 minute Read

127ാം മാരാമണ്‍ കണ്‍വെന്‍ഷന് ഇന്ന് തുടക്കം

കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച് 127ാമത് മാരാമണ്‍ കണ്‍വെന്‍ഷന് ഇന്ന് തുടക്കം. കണ്‍വെന്‍ഷന്‍ നടത്താനുള്ള എല്ലാ ഒരുക്കങ്ങളും ഇതിനോടകം പൂര്‍ത്തിയായി. ഇന്ന് മുതല്‍ പമ്പാതീരം സുവിശേഷ വാക്യങ്ങളാല്‍ നിറയും. 1500 വിശ്വാസികള്‍ക്കാണ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കാനുള്ള അനുമതി. പങ്കെടുക്കുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റും നിര്‍ബന്ധമാക്കിയിട്ടുണ്ട്.

യുദ്ധഭീഷണി നേരിടുന്ന യുക്രൈൻ വിടാൻ പൗരൻമാരോട് ആവശ്യപ്പെട്ട് കൂടുതൽ രാജ്യങ്ങൾ

യുദ്ധഭീഷണി നേരിടുന്ന യുക്രൈൻ വിടാൻ പൗരൻമാരോട് ആവശ്യപ്പെട്ട് പന്ത്രണ്ടോളം രാജ്യങ്ങൾ. അമേരിക്ക, ബ്രിട്ടൻ, ജർമനി, ഓസ്‌ട്രേലിയ, ഇറ്റലി, ഇസ്രയേൽ, നെതർലന്റ്‌സ്, ജപ്പാൻ, കാനഡ, ന്യൂസീലന്റ്, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളാണ് പൗരൻമാരോട് യുക്രൈൻ വിടാൻ ആവശ്യപ്പെട്ടത്. യുക്രൈനിലെ യുഎസ് എംബസിയിലെ അടിയന്തരവിഭാഗം ഒഴികെയുള്ള ജീവനക്കാരോട് 48 മണിക്കൂറിനകം രാജ്യം വിടാൻ യുഎസ് ആവശ്യപ്പെട്ടു. ( nations urge citizens to leave Ukraine )

റോയി വയലാറ്റ് ഉള്‍പ്പെട്ട പോക്‌സോ കേസ്; കെട്ടിച്ചമച്ചതാണെന്ന് അഞ്ജലി

ഫോര്‍ട്ട് കൊച്ചി നമ്പര്‍ 18 ഹോട്ടലുടമ റോയ് ജോസഫ് വയലാറ്റ് ഉള്‍പ്പെട്ട പോക്‌സോ കേസ് കെട്ടിച്ചമച്ചതാണെന്ന് കൂട്ടുപ്രതിയായ അഞ്ജലി വടക്കേപ്പുര. സാമ്പത്തിക പ്രശ്‌നങ്ങളാണ് ആരോപണങ്ങള്‍ക്ക് പിന്നില്‍. തന്നെ നശിപ്പിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത് എന്നും അഞ്ജലി പറഞ്ഞു.

സംസ്ഥാനത്തെ സ്‌കൂളുകളിൽ പ്രി പ്രൈമറി മുതൽ 9 വരെയുള്ള ക്ലാസുകൾ നാളെ തുടങ്ങും; ഉച്ചവരെ ക്ലാസ്: 10, 11, 12 ക്ലാസുകൾനിലവിലുള്ള പോലെ

സംസ്ഥാനത്തെ സ്‌കൂളുകളിൽ പ്രി പ്രൈമറി മുതൽ ഒമ്പത് വരെയുള്ള ക്ലാസുകൾ നാളെ തുടങ്ങുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. സ്‌കൂളുകളുടെ പ്രവർത്തനം നേരത്തെയുള്ള മാർഗരേഖ പ്രകാരമാണെന്നും അദ്ദേഹം അറിയിച്ചു. ഒന്ന് മുതൽ ഒൻപത് വരെയുള്ള ക്ലാസുകൾ ബാച്ച് അടിസ്ഥാനത്തിൽ ഉച്ചവരെ മാത്രം നടത്തും. ഈ മാസം 21 മുതൽ ക്ലാസുകൾ സാധാരണ നിലയിലേക്കെത്തുമെന്നും മന്ത്രി അറിയിച്ചു. ശനിയാഴ്ച പ്രവർത്തി ദിവസമായിരിക്കും. ഓൺലൈൻ ക്ലാസുകൾ തുടരും.

രമേശ് ചെന്നിത്തലയുടെ നടപടികളിൽ കെപിസിസി ക്ക് അതൃപ്തി; വാർത്ത നിഷേധിച്ച് കെ സുധാകരൻ

രമേശ് ചെന്നിത്തലയുടെ നടപടികളിൽ കെ പി സി സി ക്ക് അതൃപ്തിയെന്ന വാർത്ത നിഷേധിച്ച് കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ. വാർത്തയുടെ ഉറവിടം സംബന്ധിച്ച് ഒരറിവും ഇല്ലാത്തതാണെന്ന് കെ സുധാകരൻ പ്രതികരിച്ചു. വാർത്ത പ്രചരിക്കാനിടയായ സാഹചര്യം കെ പി സി സി പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അകത്ത് കയറ്റാതെ എം.എസ്.എഫ് നേതാക്കൾ; കോടതിയലക്ഷ്യ നടപടിയുമായി മുന്നോട്ടെന്ന് ഷൈജൽ

എംഎസ്എഫ് സംസ്ഥാന കമ്മറ്റി യോഗത്തിന് എത്തിയ പി പി ഷൈജലിനെ തടഞ്ഞു. ഹരിത വിഷയത്തിൽ പരാതിക്കാർക്കൊപ്പം നിന്നതിന് സംഘടനയിൽ നിന്നും പുറത്താക്കപ്പെട്ട മുൻ സംസ്ഥാന വൈസ് പ്രസിഡന്‍റ് പി പി ഷൈജൽ കോടതിയുത്തരവുമായി യോഗത്തിൽ പങ്കെടുക്കാനെത്തിയിട്ടും സ്ഥലത്തേക്ക് കയറ്റിയില്ല.

മോഡലുകളുടെ മരണം; കുറ്റപത്രം ഈയാഴ്ച സമർപ്പിക്കും

കൊച്ചിയിൽ മോഡലുകളുടെ അപകട മരണത്തിൽ കുറ്റപത്രം ഈയാഴ്ച സമർപ്പിക്കും. കേസിൽ നമ്പർ 18 ഹോട്ടലുടമ റോയ് വയലാറ്റ്,സൈജു തങ്കച്ചൻ ഉൾപ്പെടെ എട്ട് പ്രതികളാണ് ഉള്ളത്. പ്രേരണാകുറ്റം,മനഃപൂർവമല്ലാത്ത നരഹത്യ, തെളിവ് നശിപ്പിക്കൽ എന്നീ വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.

ബാബുവിന് വീട് വച്ച് നൽകും; ജന്മദിനത്തിൽ ആശംസകളുമായി വി കെ ശ്രീകണ്ഠൻ എം പി

ചെറാട് മലയിൽ നിന്ന് സൈന്യം രക്ഷിച്ച ബാബുവിന് സഹായ വാഗ്‌ദാനവുമായി വി കെ ശ്രീകണ്ഠൻ എം പി. ബാബുവിന് വീട് വയ്ക്കാൻ ആവശ്യമായ എല്ലാ സഹായവും ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. ബാബുവിന് ജന്മദിനാശംസകൾ നേരാൻ എത്തിയപ്പോഴാണ് എം പി ഇക്കാര്യമറിയിച്ചത്.

Story Highlights: Todays Headlines

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here