Advertisement

ഗവര്‍ണറുടെ അഡിഷണല്‍ പി.എ ആയി ഹരി എസ്. കര്‍ത്തയെ നിയമിച്ചതില്‍ മുഖ്യമന്ത്രിക്ക് വിയോജിപ്പ്

February 14, 2022
Google News 3 minutes Read

കേരള ഗവര്‍ണറുടെ അഡിഷണല്‍ പി.എ ആയി ബി.ജെ.പി സംസ്ഥാന സമിതി അംഗം ഹരി എസ്. കര്‍ത്തയെ നിയമിച്ച് ഉത്തരവ് ഇറങ്ങിയതിന് പിന്നാലെ വിയോജിപ്പ് പ്രകടിപ്പിച്ച് മുഖ്യമന്ത്രി. രാഷ്ട്രീയത്തില്‍ സജീവമായവരെ സാധാരണയായി രാജ്ഭവനില്‍ നിയമിക്കാറില്ലെന്നാണ് മുഖ്യമന്ത്രിയുടെ വിയോജനക്കുറിപ്പ്. (pinarayi)

ഗവര്‍ണറുടെ ആഗ്രഹപ്രകാരം മാത്രമാണ് ഈ നിയമനം. അതിനാല്‍ മാത്രമാണ് നിയമനം അംഗീകരിക്കുന്നത്. ഉത്തരവിന്റെ രണ്ടാം പാരഗ്രാഫിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. നിയമനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് കടുത്ത വിയോജിപ്പുണ്ടെന്ന് രേഖപ്പെടുത്തിയതിന് ശേഷമാണ് പൊതുഭരണവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ആര്‍. ജ്യോതിലാല്‍ ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്.

Read Also :ചെറാട് മലയില്‍ കയറിയ ബാബുവിനെതിരെ കേസ്

സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള ഒത്തുകളിയുടെ അടിസ്ഥാനത്തിലാണ് ഹരി എസ്. കര്‍ത്തയുടെ നിയമനം വരുന്നതെന്ന ആക്ഷേപവുമായി പ്രതിപക്ഷം നേരത്തേ രംഗത്തെത്തിയിരുന്നു. ഹരി. എസ്. കര്‍ത്തയെ നിയമിക്കാമെന്ന ഉറപ്പിലാണ് ലോകായുക്ത നിയമ ഭേദഗതിയില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചതെന്നായിരുന്നു പ്രതിപക്ഷത്തിന്റെ പ്രധാന ആരോപണം. ഗവര്‍ണറുടെ അഡിഷണല്‍ പി.എ ആയി ഹരി എസ്. കര്‍ത്തയെ നിയമിച്ച് ഉത്തരവ് ഇറങ്ങിയതിന്റെ പശ്ചാത്തലത്തില്‍ വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്കാവും ഇത് തുടക്കമിടുക.

Story Highlights: Hari S. as Additional PA to the Governor. Chief Minister disagrees with the appointment of the Lord

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here