റോയ് വയലാറ്റിനെതിരായ പോക്സോ കേസ്; പരാതിക്കാരിക്കെതിരെ അഞ്ജലി

റോയ് വയലാറ്റിനെതിരായ പോക്സോ കേസിൽ പരാതിക്കാരിക്കെതിരെ പ്രതി ചേർക്കപ്പെട്ട അഞ്ജലി. തനിക്കെതിരെ നടക്കുന്നത് ഗൂഢാലോചനയാണെന്ന് അഞ്ജലി വിഡിയോ സന്ദേശത്തിലൂടെ പറഞ്ഞു. കഴിഞ്ഞ രണ്ട് വർഷമായി ഞാൻ കൊച്ചിയിൽ പോലും പോയിട്ടില്ല. റോയ് വയലാറ്റുമായി വ്യക്തിബന്ധമൊന്നും ഉണ്ടായിരുന്നില്ലെന്നും അഞ്ജലി പറഞ്ഞു. (roy vayalatt pocso anjali)
വയനാടുകാരിയായ യുവതി എങ്ങനെയാണ് കോഴിക്കോട് സ്വദേശിയാവുന്നത്? ഇവരെപ്പറ്റി ഓൺലൈനിൽ പരിശോധിച്ചാൽ ക്രിമിനൽ ബാക്ക്‌ഗ്രൗണ്ട് അറിയാനാവും. 18 വയസ് തികയാത്ത സ്വന്തം മകളെ കൂട്ടിയിട്ട് പല ബാറിലും ഇവർ പോയിട്ടുണ്ട്. ഇതിനു മുൻപ് എൻ്റെ കൂടെ വന്നിട്ടുണ്ട്. ഇല്ലെങ്കിൽ അവർ പറയട്ടെ. കുട്ടിക്ക് 18 വയസായോ ഇല്ലയോ എന്ന് നോക്കേണ്ടത് ഞാനാണോ? ഈ പെൺകുട്ടികൾ സ്വമേധയാ ഞങ്ങളുടെ അടുത്തേക്ക് വന്നതാണ്. അതിനു പിന്നിലും ഗൂഢാലോചനയുണ്ടെന്ന് എനിക്കറിയാം. എൻ്റെ ഓഫീസിലെ ഔദ്യോഗിക രേഖകളൊക്കെ മോഷ്ടിച്ചിട്ടുണ്ട്. ഓഫീസിൽ രണ്ടര മാസം ജോലി ചെയ്ത ഇവർ എന്തിനാണ് ഇതൊക്കെ എടുത്തത്? റോയ് വയലാറ്റിനെ കഴിഞ്ഞ അഞ്ച് വർഷമായി അറിയാം. നമ്പർ 18 ഹോട്ടൽ ഉടമ എന്ന നിലയിലാണത്. കഴിഞ്ഞ രണ്ട് വർഷമായി ഞാൻ കൊച്ചിയിൽ പോലും പോയിട്ടില്ല. ഇദ്ദേഹവുമായി വ്യക്തിബന്ധങ്ങളൊന്നും എനിക്കില്ല. അവിടെ പോകുമ്പോ കാണുക എന്നതായിരുന്നു. അതിൽ കവിഞ്ഞ ഒരു ബന്ധവും എനിക്കില്ല. ഓഫീസിൽ ജോലിക്കെടുത്ത പെൺകുട്ടികളെ മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നുണ്ട് എന്ന് ആരോപിക്കുമ്പോൾ മാന്യമായി ജോലി ചെയ്യുന്ന പെൺകുട്ടികളെ കൂടിയാണ് അവർ അപമാനിക്കുന്നത് എന്നും അഞ്ജലി പറഞ്ഞു.
Read Also : ജീവന് ഭീഷണിയുണ്ട്, പണം വാഗ്‌ദാനം ചെയ്ത് പരാതിയിൽ നിന്ന് പിന്മാറാൻ സമ്മർദ്ദം; റോയ് വയലാറ്റിനെതിരെ പരാതിക്കാരി
റോയ് വയലാറ്റിനെതിരായ പോക്സോ കേസിൽ കൂടുതൽ വെളിപ്പെടുത്തലുമായി പരാതിക്കാരി ഇന്നലെ രംഗത്തുവന്നിരുന്നു. പണം വാഗ്‌ദാനം ചെയ്ത് പരാതിയിൽ നിന്ന് പിന്മാറാൻ സമ്മർദ്ദം ചെലുത്തിയെന്ന് പരാതിക്കാരി ട്വന്റി ഫോറിനോട് പറഞ്ഞു. റോയ് വയലാറ്റ് ഏൽപ്പിച്ചതാണെന്ന് പറഞ്ഞ് അഭിഭാഷകൻ തന്നെ സമീപിച്ചു. അഭിഭാഷകൻ വന്നതിന്റെ സി സി ടി വി ദൃശ്യങ്ങൾ തന്റെ പക്കലുണ്ട്. 50 ലക്ഷം രൂപ നൽകാമെന്ന് പറഞ്ഞ് പരാതിയിൽ നിന്ന് പിന്തിരിപ്പിക്കാൻ ശ്രമിച്ചുവെന്നും തന്റെ ജീവന് ഭീഷണിയുണ്ടെന്നും പരാതിക്കാരി ട്വന്റിഫോർ ന്യൂസ് ഈവനിംഗിൽ വെളിപ്പെടുത്തി.
ഇതിനിടെ റോയ് വയലാറ്റുമായി ബന്ധപ്പെട്ട പോക്സോ കേസിൽ പെൺകുട്ടികളെ കൊച്ചിയിലെത്തിച്ചത് താൻ തന്നെയെന്ന് അഞ്ജലി വെളിപ്പെടുത്തി. അഞ്ജലി തന്നെ ഇത് സമ്മതിക്കുന്ന ശബ്ദ സന്ദേശം 24നു ലഭിച്ചു. നമ്പർ 18 ഹോട്ടലിൽ വച്ച് പെൺകുട്ടികൾക്കുണ്ടായ ദുരനുഭവം താൻ അറിഞ്ഞില്ല എന്ന് അഞ്ജലി ശബ്ദരേഖയിൽ പറയുന്നു.
Story Highlights: roy vayalatt pocso anjali
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here