Advertisement

അഫ്ഗാനിലെ വിദ്യാഭ്യാസ മേഖലയുടെ വികസനത്തിന് സാമ്പത്തിക സഹായവുമായി യൂറോപ്യന്‍ യൂണിയന്‍

February 17, 2022
Google News 1 minute Read
european union

അഫ്ഗാനിസ്ഥാനിലെ വിദ്യാഭ്യാസ മേഖലയിലെ വികസനത്തിന് യൂറോപ്യന്‍ യൂണിയന്‍ 11 മില്യന്‍ യുഎസ് ഡോളര്‍ വാഗ്ദാനം ചെയ്തുവെന്ന് അഫ്ഗാനിസ്ഥാന്‍ വിദേശകാര്യ മന്ത്രാലയം. ദോഹയില്‍ ചേര്‍ന്ന താലിബാന്‍ നേതാക്കളും യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധികളും തമ്മിലുള്ള ചര്‍ച്ചകള്‍ക്ക് ശേഷമാണ് വിദേശകാര്യമന്ത്രി അമീര്‍ഖാന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

ഇക്കഴിഞ്ഞ ദിവസം ഖത്തറിലെ ദോഹയില്‍ വെച്ച് നടന്ന കൂടിക്കാഴ്ചയില്‍ മനുഷ്യാവകാശം, സ്ത്രീകളുടെയും ന്യൂനപക്ഷങ്ങളുടെയും അവകാശങ്ങള്‍, വിദ്യാഭ്യാസം, ജോലി അവസരങ്ങള്‍, സര്‍ക്കാര്‍തലത്തില്‍ എല്ലാ വിഭാഗങ്ങളുടെയും പങ്കാളിത്തം എന്നിവയെക്കുറിച്ച് താലിബാന്‍ വക്താക്കള്‍ യൂറോപ്യന്‍ പ്രതിനിധികളുമായി ചര്‍ച്ച ചെയ്തുവെന്ന് പത്രക്കുറിപ്പില്‍ അറിയിച്ചു.

Read Also : യുക്രൈന്‍ അതിര്‍ത്തിയില്‍ സൈനിക പിന്മാറ്റത്തിന്റെ ലക്ഷണമില്ല; അംഗബലം വര്‍ധിച്ചതായി സംശയമെന്ന് നാറ്റോ

അഫ്ഗാനിലെ സ്‌കൂളുകളും സര്‍വ്വകലാശാലകളും വീണ്ടും തുറക്കുന്നതിനെക്കുറിച്ച് യൂറോപ്യന്‍ പ്രതിനിധികളുമായി ചര്‍ച്ച നടത്തിയെന്നും പ്രസ്താവനയില്‍ താലിബാന്‍ വ്യക്തമാക്കി. എല്ലാ അഫ്ഗാനികളുടെയും അവകാശങ്ങളോടുള്ള പ്രതിബദ്ധത താലിബാന്‍ പ്രതിനിധികള്‍ യൂറോപ്യന്‍ യൂണിയന് ഉറപ്പ് നല്‍കിയതായി ഖാമ പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

Story Highlights: european union, afganistan, education sector

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here