ശ്രീലങ്കക്കെതിരെ കോലിക്ക് വിശ്രമം; ജഡേജയും ബുംറയും തിരികെയെത്തും

ശ്രീലങ്കക്കെതിരെ നാട്ടിൽ നടക്കുന്ന ടി-20 പരമ്പരയിൽ നിന്ന് മുൻ ക്യാപ്റ്റൻ വിരാട് കോലിക്ക് വിശ്രമം അനുവദിച്ചേക്കുമെന്ന് റിപ്പോർട്ട്. കോലിയുടെ വർക്ക് ലോഡ് പരിഗണിച്ചാണ് തീരുമാനം. ഇതേ പരമ്പരയിലൂടെ തന്നെ ഓൾറൗണ്ടർ രവീന്ദ്ര ജഡേജയും പേസർ ജസ്പ്രീത് ബുംറയും തിരികെ എത്തുമെന്നും റിപ്പോർട്ടുകളുണ്ട്. ക്രിക്ക്‌ബസ് ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്.
ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ റീഹാബിലിറ്റേഷനിലായിരുന്ന ജഡേജ ലക്നൗവിൽ എത്തിയിട്ടുണ്ട്. ഇവിടെയാണ് ആദ്യ ടി-20 മത്സരം നടക്കുക. നിലവിൽ ജഡേജ ലക്നൗവിലെ ഹോട്ടലിൽ ക്വാറൻ്റീനിൽ കഴിയുകയാണ്. ജഡേജയും ബുംറയും ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പരയിലും പങ്കാളികളാവും. ടെസ്റ്റ് പരമ്പരയിൽ കോലി കളിക്കും.
വെസ്റ്റിൻഡീസിനെതിരായ ടി-20 പരമ്പര ലക്ഷ്യമിട്ട് ഇന്ത്യ ഇന്നിറങ്ങും. രണ്ടാം മത്സരം രാത്രി 7 ന് കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിലാണ് നടക്കുക. പരമ്പരയിലെ ആദ്യ മത്സരം ഇന്ത്യ വിജയിച്ചിരുന്നു.
Story Highlights: jadeja bumrah kohli srilanka series
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here