കോഴിക്കോട് കോർപ്പറേഷൻ പരിധിയിൽ ഉപ്പിലിട്ട പഴങ്ങൾ വിൽക്കുന്നതിന് വിലക്ക്

കോഴിക്കോട് കോർപ്പറേഷൻ പരിധിയിൽ ഉപ്പിലിട്ട പഴങ്ങൾ വിൽക്കുന്നതിന് വിലക്ക്. ഉപ്പും വിനാഗിരിയും ചേർത്ത് തയ്യാറാക്കുന്ന പഴങ്ങൾ വിൽക്കാൻ പാടില്ലെന്നാണ് നിർദേശം. കഴിഞ്ഞ ദിവസം കോർപ്പറേഷന് ഒരു പരാതി കൂടി ലഭിച്ചതോടെയാണ് വിലക്ക് ഏർപ്പെടുത്തിയത്. ( pickled vegetable sale banned in kozhikode )
ബീച്ചിലെ മുഴുവൻ തട്ടുകടക്കാർക്കും ഭക്ഷ്യ സുരക്ഷാ പരിശീലനം നൽകുമെന്ന് അധികൃതർ അറിയിച്ചു. അതേ സമയം കോർപറേഷന്റെ വിലക്കിനെതിരെ പ്രതിഷേധിക്കുമെന്ന് കച്ചവടക്കാർ അറിയിച്ചു.
Read Also : കോഴിക്കോട് ബോംബ് സ്ഫോടനം; സ്‌ഫോടക വസ്തു നിരോധന നിയമപ്രകാരം കേസെടുത്ത് പൊലീസ്
നേരത്തെ വെള്ളമാണെന്നു കരുതി ബീച്ചിലെ തട്ടുകടയിൽ നിന്നും അസറ്റിക് ആസിഡ് കുടിച്ച രണ്ടു വിദ്യാർത്ഥികൾക്ക് പൊള്ളലേറ്റിരുന്നു. ഇതിനു പിന്നാലെ നടത്തിയ പരിശോധനയിൽ വരക്കൽ ബീച്ചിലെ രണ്ട് തട്ടുകടകളിൽ കന്നാസുകളിൽ സൂക്ഷിച്ചിരുന്നത് ഗ്ലേഷ്യൽ അസറ്റിക് ആസിഡാണെന്ന് കണ്ടെത്തി.
Story Highlights: pickled vegetable sale banned in kozhikode
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here