ഇന്ത്യയിൽ 19,968 പേർക്ക് കൊവിഡ്; ഇന്നലെ 673 മരണങ്ങൾ

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 19,968 പേർക്ക് കൂടി കൊവിഡ് റിപ്പോർട്ട് ചെയ്തു. ഇന്നലെ 11,87,766 സാമ്പിളുകൾ പരിശോധിച്ചതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. പോസിറ്റിവിറ്റി നിരക്ക് 1.68 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 2.27 ശതമാനവുമാണ്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 48,847 പേർ രോഗമുക്തി നേടി. ഇതോടെ രാജ്യത്തുടനീളം രോഗമുക്തി നേടിയവരുടെ എണ്ണം 4,20,86,383 ആയി. വീണ്ടെടുക്കൽ നിരക്ക് 98.28 ശതമാനമായി ഉയർന്നു. നിലവിൽ 2,24,187 സജീവ കേസുകളുണ്ട്.
രാജ്യത്ത് 673 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ വൈറസ് ബാധിച്ച് ജീവൻ നഷ്ടമായത്. ഇതോടെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5,11,903 ആയി ഉണർന്നു. രാജ്യവ്യാപകമായ വാക്‌സിനേഷൻ ഡ്രൈവിന്റെ ഭാഗമായി ഇതുവരെ മൊത്തം 175.37 കോടി വാക്‌സിനേഷൻ ഡോസുകൾ നൽകിയിട്ടുണ്ട്.
Story Highlights: india-reports-19968-new-covid-cases
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here