Advertisement

ഹൈദരാബാദിനെ തൂത്തുവാരി കാലിക്കറ്റ് ഹീറോസ് സെമിഫൈനലില്‍

February 21, 2022
Google News 4 minutes Read

ഹൈദരാബാദ് ബ്ലാക്ക് ഹോക്‌സിനെ അഞ്ചു സെറ്റുകള്‍ക്ക് തകര്‍ത്തുവിട്ട് കാലിക്കറ്റ് ഹീറോസ് പ്രൈം വോളിബോള്‍ ലീഗിന്റെ സെമിഫൈനലില്‍ പ്രവേശിച്ചു. തിങ്കളാഴ്ച ഹൈദരാബാദിലെ ഗച്ചിബൗളി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 15-14, 15-10, 15-14, 151-4, 15-9 എന്ന സ്‌കോറിനാണ് കാലിക്കറ്റിന്റെ തകര്‍പ്പന്‍ വിജയം. കാലിക്കറ്റ് ഹീറോസിന്റെ ഡേവിഡ് ലീ കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടു. അഞ്ച് സെറ്റ് വിജയത്തോടെ ബോണസ് പോയിന്റ് നേടിയ കാലിക്കറ്റ് ആറു മത്സരങ്ങളില്‍ നിന്ന് ഏഴു പോയിന്റുമായി ലീഗ് പട്ടികയില്‍ രണ്ടാമതെത്തി.
എസ്.വി.ഗുരു പ്രശാന്തിന്റെ സ്‌പൈക്കില്‍ ബ്ലാക്ക് ഹോക്‌സ് ആദ്യ സെറ്റില്‍ 11-9ന് മുന്നിലെത്തി. ഉടന്‍ തന്നെ ഒരു സൂപ്പര്‍ പോയിന്റ് നേടിയ കാലിക്കറ്റ് ഹീറോസ് സ്‌കോര്‍ 11-11ന് സമനിലയിലാക്കി. കടുത്ത പോരാട്ടം തുടര്‍ന്ന ഇരുടീമുകളും 14-14ല്‍ നില്‍ക്കെ വിഘ്‌നേഷ് രാജിന്റെ തകര്‍പ്പന്‍ സ്മാഷിലൂടെ കാലിക്കറ്റ് ആദ്യ സെറ്റ് 15-14 ന് കീഴടക്കി. ഡേവിഡ് ലീയുടെ മികവില്‍ രണ്ടാം സെറ്റില്‍ ഹീറോസ് 5-1ന് വന്‍ ലീഡ് നേടി. ക്യാപ്റ്റന്‍ ജെറോം വിനിത് തലയുയര്‍ത്തി നിന്നു, ഹീറോസ് കുതിപ്പ് തുടര്‍ന്നു. അജിത്‌ലാലിന്റെ ഒരു തകര്‍പ്പന്‍ സ്മാഷ് സ്‌കോര്‍ 12-8 ആക്കി. 15-10ന് രണ്ടാം സെറ്റ് അവസാനിപ്പിച്ച് കാലിക്കറ്റ് മത്സരത്തില്‍ 20ന് മുന്നിലെത്തി.

Read Also : 70 വർഷം പഴക്കമുള്ള മരം കടപുഴകി; കൂട്ടായ ശ്രമത്തിൽ നാല് മാസങ്ങൾക്ക് ശേഷം മരത്തിന് പുതുജീവൻ…

മൂന്നാം സെറ്റില്‍ ബ്ലാക്ക് ഹോക്‌സ് തിരിച്ചുവരവിന്റെ ലക്ഷണം കാണിച്ചു. അമിത് ഗുലിയയുടെ രണ്ട് മികച്ച സ്‌പൈക്കുകള്‍ അവര്‍ക്ക് 64ന് ലീഡ് നല്‍കി. എന്നാല്‍ അബില്‍ കൃഷ്ണന്‍, ജെറോം വിനിത് എന്നിവരിലൂടെ ഹീറോസ് തിരിച്ചടിച്ചു, 11-11ന് സമനില. ഇരുടീമുകളും പോയിന്റുകള്‍ നിലനിര്‍ത്തിയതോടെ സ്‌കോര്‍ 14-14ലെത്തി. അബില്‍ കൃഷ്ണയുടെ മറ്റൊരു മികച്ച സ്‌പൈക്കിലൂടെ 15-14ന് മൂന്നാം സെറ്റ് നേടിയ ഹീറോസ് മത്സരവും സ്വന്തമാക്കി.
നാലാം സെറ്റില്‍ ബ്ലാക്ക് ഹോക്‌സ് 96ന് മുന്നിലെത്തി. ഡേവിഡ് ലീയിലൂടെ തിരിച്ചടിച്ച ഹീറോസ് സ്‌കോര്‍ 9-9ന് സമനിലയിലാക്കി. നിമിഷങ്ങള്‍ക്കകം നിര്‍ണായക സൂപ്പര്‍ പോയിന്റ് നേടിയ കാലിക്കറ്റ് 12-9ന് മൂന്ന് പോയിന്റ് ലീഡ് നേടി. അമിത ഗുലിയയുടെ പ്രകടനം സ്‌കോറുകള്‍ 14-14ന് സമനിലയിലാക്കാന്‍ ഹൈദരാബാദിനെ സഹായിച്ചെങ്കിലും ഹീറോസ് സെറ്റ് വിട്ടുകൊടുത്തില്ല. നാലാം സെറ്റ് 15-14ന് ടീം നേടി. ബോണസ് പോയിന്റ് ലക്ഷ്യമിട്ട് കളിച്ച ഹീറോസ് അവസാന സെറ്റില്‍ വന്‍ ലീഡുമായി കുതിച്ചു. 10-4ന് ലീഡെടുത്ത കാലിക്കറ്റ് ക്യാപ്റ്റന്റെ സ്മാഷില്‍ ആധിപത്യം തുടര്‍ന്ന് 15-9ന് അവസാന സെറ്റും അക്കൗണ്ടിലാക്കി. പ്രൈം വോളിബോള്‍ ലീഗില്‍ ആറ് മത്സരങ്ങളും പൂര്‍ത്തിയാക്കിയ കാലിക്കറ്റ് ഹീറോസ് മൂന്ന് മത്സരങ്ങള്‍ ജയിച്ചു.
ചൊവ്വാഴ്ച വൈകിട്ട് 6.50ന് നടക്കുന്ന മത്സരത്തില്‍ കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സ് അഹമ്മദാബാദ് ഡിഫന്‍ഡേഴ്‌സിനെ നേരിടും. അവശേഷിക്കുന്ന ഒരേയൊരു സെമി സ്‌പോട്ട് ഉറപ്പാക്കാന്‍ കൊച്ചിക്ക് ബാക്കിയുള്ള രണ്ടു മത്സരങ്ങളിലും വന്‍ വിജയം അനിവാര്യമാണ്.

Story Highlights: Calicut Heroes sweep Hyderabad to reach semifinals

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here