Advertisement

ആദ്യദിനം സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഹാജരായത് 82.77% വിദ്യാര്‍ത്ഥികള്‍

February 21, 2022
Google News 2 minutes Read

കൊവിഡ് ലോക്ഡൗണിന് ശേഷം സ്‌കൂളുകള്‍ പൂര്‍ണമായി തുറന്ന ആദ്യദിനം തന്നെ സംസ്ഥാനത്ത് 82.77% വിദ്യാര്‍ത്ഥികള്‍ ഹാജരായി. എല്‍പി, യുപി ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 80.23% വിദ്യാര്‍ത്ഥികള്‍ ഹാജരായി. ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ 82.18% പേരും വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ 85.91% പേരും സ്‌കൂളുകളില്‍ ഹാജരായി.
എല്‍പി, യുപി, ഹൈസ്‌കൂള്‍ വിഭാഗത്തില്‍ കണ്ണൂരിലാണ് ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ ഹാജരായത് 93%, പത്തനംതിട്ടയിലാണ് കുറവ് ഹാജര്‍ നില, 51.9%. ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ ഏറ്റവുമധികം ഹാജര്‍ നില രേഖപ്പെടുത്തിയത് കാസര്‍ഗോഡ് ആണ്, 88.54%. ഏറ്റവും കുറവ് ഹാജര്‍നില എറണാകുളത്ത് ആണ്, 72.28%.
വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ ഹാജര്‍നില കൂടുതല്‍ രേഖപ്പെടുത്തിയ എറണാകുളത്ത് 97% വും കുറവ് രേഖപ്പെടുത്തിയ കണ്ണൂരില്‍ 71.48 % പേരും സ്‌കൂളുകളിലെത്തി. മികച്ച ഹാജര്‍നിലയെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പുമന്ത്രി വി.ശിവന്‍കുട്ടി വ്യക്തമാക്കി. മുന്നൊരുക്കങ്ങള്‍ ഗുണം ചെയ്തു. സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട എല്ലാവര്‍ക്കും മന്ത്രി വി.ശിവന്‍കുട്ടി നന്ദി അറിയിച്ചു.

Story Highlights: On the first day, 82.77% students attended schools in the state

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here