Advertisement

ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യുതതായി വി.മുരളീധരന്‍

February 24, 2022
Google News 2 minutes Read

ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്തതായി വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍. വിമാനസര്‍വീസുള്‍പ്പെടെ മുടങ്ങിയ സാഹചര്യത്തല്‍ ബദല്‍ സംവിധാനങ്ങളൊക്കെ ഏര്‍പ്പെടുത്തികൊണ്ടിരിക്കുകയാണ്. അത് സമയാസമയങ്ങളില്‍ ഇന്ത്യക്കാരെ അറിക്കാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ഉക്രൈനിന്റെ കിഴക്കന്‍ പ്രദേശങ്ങളിലുള്ള വിദ്യാര്‍ത്ഥികള്‍ ചെറിയ ആശങ്കയിലാണ്. ഉക്രൈനിന്റെ പടിഞ്ഞാറെ വശത്ത് കാര്യമായ പ്രശ്‌നമില്ല. വൈദ്യുതി വെള്ളം തുടങ്ങി അവശ്യവസ്തുക്കളെല്ലാം കുട്ടികള്‍ക്ക് ലഭ്യമാകുന്നുണ്ടെന്നാണ് അവര്‍ തന്നെ അറിയിച്ചത്. കേന്ദ്ര വിദേശകാര്യമന്ത്രി ജയശങ്കറുമായി ടെലിഫോണില്‍ നിരന്തരമായി ബന്ധപ്പെടുന്നുണ്ട്. ഉക്രൈനിലെ എംബസിയും കൂടുതല്‍ ടെലിഫോണ്‍ നമ്പറുകള്‍ ലഭ്യമാക്കിയിട്ടുണ്ട്. അവിടെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാവര്‍ക്കും ബന്ധപ്പെടുന്നതിനും അവര്‍ക്ക് ആവശ്യമുള്ള സഹായം എത്തിക്കുന്നതിനും ഇന്ത്യന്‍ എംബസിയും നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരും വിദേശകാര്യ മന്ത്രാലയവും സദാ സന്നദ്ധമായി ഉണ്ടാകും.

Read Also : ഓരോ മിനുട്ടിലും ഓയോയ്ക്ക് നഷ്ടം 76,000 രൂപ, സ്വിഗ്ഗിക്ക് 25,000; സ്റ്റാർട്ട് അപ്പ് കമ്പനികൾക്ക് ഇത് നഷ്ടക്കാലമോ?

പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്ന് വിദ്യാര്‍ത്ഥികളോടും രക്ഷകര്‍ത്താക്കളോടും വി.മുരളീധരന്‍ അഭ്യര്‍ത്ഥിച്ചു. വലിയ യുദ്ധ സാഹചര്യമുണ്ടായിരുന്ന ഇറാഖില്‍ നിന്നുള്‍പ്പെടെ കഴിഞ്ഞ കാലങ്ങളില്‍ ഇന്ത്യക്കാരെ തിരികെ കൊണ്ടു വന്നിട്ടുള്ള അനുഭവ പരിചയമുള്ള ഒരു നയതന്ത്ര സംവിധാനമാണ് ഇന്ത്യയുടേത്. ഇക്കാര്യത്തിലും ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പുവരുത്താന്‍ ഇന്ത്യന്‍ സര്‍ക്കാരിന് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Story Highlights: V. Muraleedharan said that plans have been drawn up to ensure the safety of Indians

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here