Advertisement

മണിപ്പൂർ ആദ്യ ഘട്ടത്തിൽ 78.03% പോളിംഗ്; കോണ്ടൂജമിൽ രേഖപെടുത്തിയത്ത് 90.10%

March 1, 2022
Google News 1 minute Read

മണിപ്പൂർ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തിൽ വൈകിട്ട് 5 മണി വരെ 78.03 ശതമാനം പോളിംഗ് രേഖപ്പെടുത്തിയതായി ചീഫ് ഇലക്ടറൽ ഓഫീസർ (സിഇഒ) രാജേഷ് അഗർവാൾ. കനത്ത സുരക്ഷയിൽ ഇംഫാൽ ഈസ്റ്റ്, ഇംഫാൽ വെസ്റ്റ്, ബിഷ്ണുപൂർ, കാങ്‌പോപി, ചന്ദേൽ എന്നീ അഞ്ച് ജില്ലകളിലായി 38 മണ്ഡലങ്ങളിൽ ഇന്നലെയാണ് തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം നടന്നത്.

5 നിയമസഭാ സീറ്റുകളിലെ വോട്ടിംഗ് ശതമാനം 5 മണി വരെ;
ഏറ്റവും ഉയർന്ന പോളിംഗ് കോണ്ടൂജമിൽ – 90.10 ശതമാനം, പാറ്റ്സോയിൽ 90 ശതമാനം, വാംഗോയ് എസിയിൽ 88.06 ശതമാനം, വാംഗോയ് എസിയിൽ 88.06 ശതമാനം, ഇംഫാൽ ഈസ്റ്റിൽ 76.64 ശതമാനം, ഇംഫാൽ വെസ്റ്റിൽ 82.19 ശതമാനം, ബിഷ്ണുപൂരിൽ 73.44 ശതമാനം, കാംഗ്‌പോപിയിൽ 82.97 ശതമാനം, ചുരാചന്ദ്പൂരിൽ 74 ശതമാനം, 63.61 ശതമാനം, സൈക്കോട്ട്, 68.5 ശതമാനം.

ആദ്യഘട്ട വോട്ടെടുപ്പിൽ 15 വനിതാ സ്ഥാനാർഥികൾ ഉൾപ്പെടെ 173 സ്ഥാനാർഥികളാണ് മത്സരരംഗത്തുണ്ടായിരുന്നത്. 5,80,607 പുരുഷന്മാരും 6,28,657 സ്ത്രീകളും 175 ട്രാൻസ്‌ജെൻഡേഴ്സും ഉൾപ്പെടെ 12,09,439 വോട്ടർമാർ ആദ്യഘട്ടത്തിൽ 1,721 പോളിംഗ് സ്‌റ്റേഷനുകളിലായി തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു.

Story Highlights: voting-record-of-78.03-in-the-first-phase-of-manipur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here