ന്യൂനമര്‍ദ്ദം: കേരളത്തില്‍ മാര്‍ച്ച് 5 മുതല്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാദ്ധ്യത

മാര്‍ച്ച് 5 മുതല്‍ 7 വരെ ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി കേരളത്തില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഈ വര്‍ഷത്തെ ആദ്യ ന്യൂനമര്‍ദ്ദം തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ടിട്ടുണ്ട്.
പടിഞ്ഞാറ് – വടക്ക് പടിഞ്ഞാറ് ദിശയില്‍ സഞ്ചരിക്കുന്ന ന്യൂനമര്‍ദ്ദം കൂടുതല്‍ ശക്തി പ്രാപിച്ച് അടുത്ത മൂന്നു ദിവസത്തിനുള്ളില്‍ ശ്രീലങ്കന്‍ തീരത്തേക്ക് സഞ്ചരിക്കാന്‍ സാദ്ധ്യതയുണ്ട്.
Read Also : സംസ്ഥാനത്ത് ഇന്ന് 2,846 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു
മാര്‍ച്ച്, ഏപ്രില്‍, മേയ് മാസങ്ങളില്‍ കേരളം ഉള്‍പ്പെടെയുള്ള തെക്കന്‍ സംസ്ഥാനങ്ങളില്‍ ചൂട് കുറവ് അനുഭവപ്പെടാന്‍ സാദ്ധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. മാര്‍ച്ചില്‍ സംസ്ഥാനത്ത് സാധാരണ ലഭിക്കേണ്ട മഴയേക്കാള്‍ കൂടുതല്‍ ലഭിക്കാനും സാധാരണയില്‍ കുറഞ്ഞ ചൂട് അനുഭവപ്പെടാനും സാദ്ധ്യതയുണ്ടെന്നും അറിയിപ്പില്‍ സൂചിപ്പിക്കുന്നു.
Story Highlights: Chance of rain in Kerala from March 5
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here