Advertisement

ഇന്നത്തെ പ്രധാന വാർത്തകൾ (02-03-2022)

March 2, 2022
Google News 2 minutes Read
news round up march 2

ഖാർക്കിവിലെ റഷ്യൻ ഷെല്ലാക്രമണം; 21 മരണം; 112 പേർക്ക് പരുക്ക് ( news round up march 2 )

ഖാർക്കിവിലെ റഷ്യൻ ഷെല്ലാക്രമണത്തിൽ 21 പേർ കൊല്ലപ്പെട്ടു. 112 പേർക്ക് പരുക്കേറ്റു. റഷ്യൻ പട്ടാളത്തിന്റെ ആക്രമണം തടയാൻ പരമാവധി ശ്രമിക്കുന്നതായി ഖാർക്കിവ് മേയർ ഐഹർ ടെറഖോവ് അറിയിച്ചു.

ഖേഴ്‌സൺ റഷ്യയുടെ നിയന്ത്രണത്തിൽ; പ്രദേശത്ത് കനത്ത ഷെല്ലാക്രമണം

യുദ്ധം തുടങ്ങി ഏഴാം ദിവസവും യുക്രൈനിൽ ആക്രമണം ശക്തമാക്കി റഷ്യ. ഖേഴ്‌സൺ റഷ്യയുടെ നിയന്ത്രണത്തിലായി. പ്രദേശത്ത് റഷ്യ കനത്ത ഷെല്ലാക്രമണമാണ് നടത്തുന്നത്. റേഴ്‌സണിലെ നദീ തുറമുഖവും റെയിൽവേ സ്റ്റേഷനും റഷ്യൻ സൈന്യം പിടിച്ചെടുത്തു. ( Kherson under Russian control )

അമേരിക്ക യുക്രൈനൊപ്പം; ഏകാധിപത്യത്തിന് ജനാധിപത്യം വിജയിക്കുമെന്ന് യുഎസ് കോണ്‍ഗ്രസില്‍ ജോ ബൈഡന്‍

റഷ്യ-യുക്രൈന്‍ യുദ്ധം തുടരുന്നതിനിടെ റഷ്യക്കെതിരായി നടപടികള്‍ കടുപ്പിച്ച് യുഎസ്. പ്രസിഡന്റ് ജോ ബൈഡന്‍ യുഎസ് കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയാണ്. യുഎസിലെ യുക്രൈന്‍ സ്ഥാനപതിക്ക് യുഎസ് കോണ്‍ഗ്രസിലേക്ക് പ്രത്യേക ക്ഷണമുണ്ട്. പ്രസംഗം കേള്‍ക്കാന്‍ സന്ദര്‍ശക ഗാലറിയില്‍ യുക്രൈന്‍ പ്രതിനിധിയെത്തി.

ഓപ്പറേഷൻ ഗംഗ: 3 ഐഎഎഫ് വിമാനങ്ങൾ കൂടി

യുക്രൈനിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിക്കാൻ ഇന്ത്യൻ വ്യോമസേനയുടെ മൂന്ന് വിമാനങ്ങൾ കൂടി പോളണ്ട്, ഹംഗറി, റൊമാനിയ എന്നിവിടങ്ങളിലേക്ക് പറക്കുമെന്ന് ഐഎഎഫ്. വിമാനങ്ങൾ ടെന്റുകളും പുതപ്പുകളും മറ്റ് മാനുഷിക സഹായങ്ങളും വഹിച്ചുകൊണ്ട് ഹിൻഡൺ എയർബേസിൽ നിന്ന് ഉടൻ പുറപ്പെടും. ഒരു C-17 ഗ്ലോബ്മാസ്റ്റർ ഇന്ന് പുലർച്ചെ 4 മണിക്ക് ‘ഓപ്പറേഷൻ ഗംഗ’യുടെ കീഴിൽ റൊമാനിയയിലേക്ക് പുറപ്പെട്ടിരുന്നു.

മലയാളികൾക്ക് ചാർട്ടേഡ് വിമാനം; ഡൽഹിയിലെത്തിയ 180 യാത്രക്കാരെ വൈകീട്ട് കൊച്ചിയിലെത്തിക്കും

ഡൽഹിയിലെത്തിയ മലയാളി വിദ്യാർത്ഥികളെ ചാർട്ടേഡ് വിമാനത്തിൽ കൊച്ചിയിലെത്തിക്കും. 180 യാത്രക്കാരുമായി വൈകീട്ട് 4 ന് യാത്ര തിരിക്കുമെന്ന് കേരള ഹൗസ് റസിഡന്റ് കമ്മിഷണർ അറിയിച്ചു. മൂന്ന് വിമാനങ്ങളിലായി എഴുന്നൂറോളം പേരാണ് ഇന്ന് ഡൽഹിയിലെത്തിയത്. ബുഡാപെസ്റ്റിൽ നിന്ന് രണ്ട് വിമാനങ്ങളും പോളണ്ടിൽ നിന്ന് ഒരു വിമാനവുമാണെത്തിയത്. യുക്രൈനിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിക്കാൻ ഇന്ത്യൻ വ്യോമസേനയുടെ മൂന്ന് സി-17 ഗ്ലോബ് മാസ്റ്റർ വിമാനങ്ങൾ കൂടി ഓപ്പറേഷൻ ഗംഗയുടെ ഭാഗമാകും. റൊമാനിയ, ഹംഗറി,പോളണ്ട്, എന്നീ രാജ്യങ്ങളിലേക്ക് വിമാനങ്ങൾ പോകും. ഇതിൽ ഹംഗറിയിലേക്കും, റൊമാനിയയിലേക്കുമുള്ള വിമാനങ്ങൾ പുറപ്പെട്ടു.യുക്രൈനിലേക്ക് മരുന്നുകളും ഭക്ഷണങ്ങളും ഉൾപ്പെടെ വിമാനത്തിൽ കൊണ്ടുപോകും. യുക്രൈന് മരുന്നുള്‍പ്പടെയുള്ള സഹായങ്ങള്‍ എത്തിച്ചു നല്‍കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിൽ തീരുമാനമായിരുന്നു. യുക്രൈന്റെ അഭ്യർത്ഥന പ്രകാരമാണ് ഇന്ത്യ സഹായം നല്‍കുന്നത്.

റഷ്യ-യുക്രൈന്‍ രണ്ടാം ഘട്ട ചര്‍ച്ച ഇന്ന് നടക്കുമെന്ന് റിപ്പോര്‍ട്ട്

റഷ്യ-യുക്രൈന്‍ രണ്ടാംഘട്ട ചര്‍ച്ച ഇന്ന് നടന്നേക്കുമെന്ന് റഷ്യന്‍ മാധ്യമങ്ങള്‍. ഇന്ന് ചര്‍ച്ച നടക്കുമെന്ന് റഷ്യന്‍ വാര്‍ത്താ ഏജന്‍സി ടാസിനെ ഉദ്ധരിച്ച റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ബെലാറസ്-പോളണ്ട് അതിര്‍ത്തിയിലാണ് ചര്‍ച്ച നടക്കുക.

തിരുവനന്തപുരത്ത് ഭാര്യ ഭർത്താവിനെ തലയ്ക്കടിച്ച് കൊന്നു

തിരുവനന്തപുരം പാലോട് ഭാര്യ ഭർത്താവിനെ തലയ്ക്കടിച്ച് കൊന്നു. പാലോട് കുറുപുഴ വെമ്പ് ക്ഷേത്രത്തിനു സമീപം താമസിക്കുന്ന ഷിജു ആണ് കൊല്ലപ്പെട്ടത്. ഭാര്യ സൗമ്യയെ പാലോട് പൊലീസ് കസ്റ്റഡിയിലെടുത്തു. ഷിജു ഫോൺ ചെയ്തതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

Story Highlights: news round up march 2

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here