Advertisement

വിദ്യാഭ്യാസമന്ത്രിയുടെ ഇടപെടല്‍; ആര്യ സൈറയ്‌ക്കൊപ്പം നാട്ടിലെത്തും

March 4, 2022
Google News 1 minute Read

യുക്രൈനില്‍നിന്ന് ഡല്‍ഹിയിലെത്തിയ മൂന്നാര്‍ സ്വദേശിനി ആര്യ വളര്‍ത്തുനായ സൈറയെ കൂട്ടി നാട്ടിലെത്തും. എയര്‍ ഇന്ത്യയുടെ രണ്ട് മണിയുടെ വിമാനത്തിലോ എയര്‍ ഏഷ്യയുടെ രാവിലെ 10 മണിയുടെ വിമാനത്തിനോ ആയിരിക്കും ആര്യയും സൈറയും യാത്ര തിരിക്കുക. നായയെ വിമാനത്തില്‍ കയറ്റാന്‍ കഴിയില്ലെന്ന് എയര്‍ ഏഷ്യ അറിയിച്ചതോടെ ആര്യയുടെ യാത്ര മുടങ്ങിയിരുന്നു.

പിന്നാലെ വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി വിഷയത്തില്‍ ഇടപെടുകയായിരുന്നു. ആര്യക്കും സൈറക്കും യാത്രാ സൗകര്യം ഒരുക്കാന്‍ റെസിഡന്റ് കമ്മീഷണറേയും നോര്‍ക്ക സിഇഒയേയും മന്ത്രി വി ശിവന്‍കുട്ടി ചുമതലപ്പെടുത്തി.

Read Also : സോഷ്യൽ മീഡിയയിൽ ലൈക്കുകൾ വാരിക്കൂട്ടി ഒരു പെൺക്കുട്ടി; കേരളത്തിന്റെ തെരുവിലെ ബലൂൺ വില്പനക്കാരിയിൽ നിന്ന് ഇന്റർനെറ്റ് സെൻസേഷനായി മാറിയ കിസ്‌ബോ..

ഇതോടെയാണ് വളര്‍ത്തുനായയെ കൂട്ടി തന്നെ ആര്യക്ക് നാട്ടിലേക്ക് തിരിക്കാന്‍ സാധിച്ചത്.സൈബീരിയന്‍ ഹസ്‌കി ഇനത്തില്‍പ്പെട്ട സൈറയ്ക്ക് അഞ്ചുമാസമാണ് പ്രായം. ദിവസങ്ങള്‍ നീണ്ട യാത്രയെ തുടര്‍ന്ന് സൈറ ക്ഷീണിതയാണ്. എത്രയും വേഗം നാട്ടിലെത്തിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കാനുള്ള ശ്രമത്തിലാണെന്ന് ആര്യ വ്യക്തമാക്കി.

Story Highlights: minister-sivankuttys-intervention-arya-will-return-home-

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here