Advertisement

മണിപ്പൂരിൽ ഉപതെരഞ്ഞെടുപ്പിന് സാധ്യത; ചീഫ് ഇലക്ടറൽ ഓഫീസർ

March 5, 2022
Google News 1 minute Read

മണിപ്പൂരിൽ നിയമസഭാ ഉപതെരഞ്ഞെടുപ്പിൻ്റെ സാധ്യത തള്ളാതെ സംസ്ഥാന ചീഫ് ഇലക്ടറൽ ഓഫീസർ. അക്രമസംഭവങ്ങളെത്തുടർന്ന് ഇവിഎമ്മുകളുടെ വിവരങ്ങൾ വീണ്ടെടുക്കാൻ കഴിയാത്ത പോളിംഗ് സ്റ്റേഷനുകളിൽ വീണ്ടും വോട്ടെടുപ്പ് നടത്താൻ സാധ്യതയുണ്ടെന്ന് രാജേഷ് അഗർവാൾ പറഞ്ഞു. ഒന്നാം ഘട്ട തെരഞ്ഞെടുപ്പിൽ വ്യാപക അക്രമ സംഭവങ്ങൾ സംസ്ഥാനത്ത് അരങ്ങേറിയിരുന്നു.

മലയോരത്തും 11 നിയമസഭാ മണ്ഡലങ്ങളിൽ വോട്ടെടുപ്പുമായി ബന്ധപ്പെട്ട ഇവിഎം തകർത്ത സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ആകെ 12 ഇവിഎമ്മുകൾ തകരാറിലായി, അവയിൽ ചിലത് ഡാറ്റ വീണ്ടെടുക്കാൻ കഴിയാതെ വിധം നശിപ്പിക്കപ്പെട്ടു. രേഖകൾ പരിശോധിച്ച് ആ പോളിംഗ് സ്റ്റേഷനുകളിൽ എന്ത് തീരുമാനമാണ് എടുക്കേണ്ടതെന്ന് നോക്കാം, അഗർവാൾ എഎൻഐയോട് പറഞ്ഞു.

47/49 കരോംഗ് അസംബ്ലി മണ്ഡലത്തിൽ, വോട്ടെടുപ്പിന്റെ അതിരാവിലെ തന്നെ ജനക്കൂട്ടം ഇവിഎം തകർത്ത സംഭവമുണ്ടായി. സംഭവത്തിൽ രണ്ട് പേർക്ക് പരുക്കേറ്റു. ഇരുവരെയും ഹെലികോപ്റ്റർ എയർ ആംബുലൻസിൽ ചികിത്സയ്ക്കായി മാറ്റി. പരുക്കേറ്റവരിൽ ഒരാൾ മരണത്തിന് കീഴടങ്ങി. മറ്റേയാൾ ഇംഫാലിലെ റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ ചികിത്സയിലാണ്, അദ്ദേഹം പറഞ്ഞു.

Story Highlights: chances-of-re-poll-at-manipur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here