Advertisement

മണിപ്പൂരില്‍ രണ്ടാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു; ഒരു മണിവരെ രേഖപ്പെടുത്തിയത് 47.16 ശതമാനം പോളിംഗ്

March 5, 2022
Google News 1 minute Read

മണിപ്പൂര്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. ഉച്ചയ്ക്ക് ഒരുമണി വരെ രേഖപ്പെടുത്തിയത് 47.16 ശതമാനം പോളിംഗാണ്. വിവിധ പോളിംഗ് സ്‌റ്റേഷനുകളില്‍ വോട്ടര്‍മാരുടെ നീണ്ട നിരയാണ് ഉച്ചവരെ ദൃശ്യമായത്. വോട്ടുചെയ്യാന്‍ എത്തുന്ന വന്‍ ജനാവലിയുടെ ദൃശ്യങ്ങള്‍ തെരഞ്ഞെടുപ്പുകള്‍ ജനാധിപത്യത്തിന്റെ ഉത്സവങ്ങളാണെന്ന് ഊട്ടിയുറപ്പിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതികരിച്ചു.

ഫെബ്രുവരി 28ന് നടന്ന ഒന്നാംഘട്ട തെരഞ്ഞെടുപ്പില്‍ 88.3 ശതമാനം പേരാണ് തങ്ങളുടെ സമ്മതിദാനാവകാശം രേഖപ്പെടുത്തിയിരുന്നത്. സംസ്ഥാനത്തെ ആറ് ജില്ലകളിലായി 22 നിയമസഭാ മണ്ഡലങ്ങളിലാണ് ഇന്ന് പോളിംഗ് നടക്കുന്നത്. രണ്ട് വനിതകള്‍ ഉള്‍പ്പെടെ 92 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്. മുന്‍ മുഖ്യമന്ത്രി ഒക്‌റാം ഇബോബി സിംഗ്, മുന്‍ ഉപമുഖ്യമന്ത്രി ഗായിഖങ്ങാം ഗങ്‌മെയി എന്നിവരും ഇന്ന് ജനവിധി തേടുന്നുണ്ട്.

തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടത്തില്‍ 1247 പോളിംഗ് സ്റ്റേഷനുകളാണ് മണിപ്പൂരില്‍ ഒരുക്കിയിട്ടുള്ളത്. രാവിലെ 7 മുതല്‍ വൈകിട്ട് നാല് വരെയാണ് പോളിംഗ് നടക്കുക. 8.38 ലക്ഷം വോട്ടര്‍മാരാണ് ഇന്ന് ജനവിധിയെഴുതുന്നത്. കൊവിഡ് പോസിറ്റീവ് അല്ലെങ്കില്‍ ക്വറന്റീനില്‍ കഴിയുന്ന വോട്ടര്‍മാരെ അവസാന മണിക്കൂറില്‍ (3 മുതല്‍ 4 വരെ) വോട്ടുചെയ്യാന്‍ അനുവദിക്കും. ലിലോംഗ്, തൗബാല്‍, വാങ്‌ഖേം, ഹെയ്‌റോക്ക്, വാങ്ജിംഗ് ടെന്ത, ഖാന്‍ഗാബോ, വാബ്‌ഗൈ, കാക്കിംഗ്, ഹിയാങ്‌ലാം, സുഗ്‌നൂ, ജിരിബാം, ചന്ദേല്‍ (എസ്ടി), തെങ്‌നൗപല്‍ (എസ്ടി), ഫുങ്യാര്‍ (എസ്ടി), ഉഖ്രുല്‍ (എസ്ടി), ഉഖ്രുല്‍ (എസ്ടി), ഉഖ്രുല്‍ (എസ്ടി), ചിങ്ങായി (എസ്ടി), കരോങ് (എസ്ടി), മാവോ (എസ്ടി), തദുബി (എസ്ടി), തമേയ് (എസ്ടി), തമെംഗ്ലോങ് (എസ്ടി), നുങ്ബ (എസ്ടി) എന്നി 22 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുക.

Story Highlights: manipur assembly election 2022 second phase polling

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here