ഇന്നത്തെ പ്രധാനവാര്‍ത്തകള്‍ (05-03-22)

യുക്രൈനില്‍ താത്ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യ
യുക്രൈനില്‍ താത്ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യ. മാനുഷിക ഇടനാഴിക്ക് വേണ്ടിയാണ് താത്ക്കാലികമായി വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതെന്ന് റഷ്യന്‍ മാധ്യമമായ ടാസ് റിപ്പോര്‍ട്ട് ചെയ്തു
നമ്പര്‍ 18 ഹോട്ടല്‍ പോക്‌സോ കേസ്; പുതിയ ആരോപണങ്ങളുമായി പ്രതി അഞ്ജലി
നമ്പര്‍ 18 ഹോട്ടല്‍ പോക്‌സോ കേസില്‍ പുതിയ ആരോപണങ്ങളുമായി പ്രതി അഞ്ജലി. രാഷ്ട്രീയക്കാര്‍ അടക്കം തന്നെ വേട്ടയാടുന്നുവെന്ന് അഞ്ജലി പറഞ്ഞു. തന്നെ കുടുക്കാന്‍ ശ്രമിക്കുന്നത് ആറ് പേരാണ്. റോയ് വയലാട്ടിനെ കുടുക്കാന്‍ വേണ്ടിയാണ് തന്നെ കേസിലേക്ക് വലിച്ചിഴയ്ക്കുന്നതെന്നും അഞ്ജലി പറഞ്ഞു.
ഡിജിപി അനില്‍ കാന്തിന്‍റെ പേരിൽ വാട്ട്സ്ആപ് സന്ദേശം; യുവതിയുടെ കയ്യില്‍ നിന്ന് തട്ടിയത് 14 ലക്ഷം
സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്തിന്റെ പേരിൽ ലക്ഷങ്ങളുടെ സാമ്പത്തിക തട്ടിപ്പ്. വ്യാജ വാട്ട്സ്ആപ് ഗ്രൂപ്പ് ഉണ്ടാക്കിയാണ് 14 ലക്ഷം രൂപ തട്ടിയത്. ഇരയായത് കൊട്ടാരക്കരയിലെ അധ്യാപികയാണ്.
സുമിയില്‍ കുടുങ്ങിയ 600 മലയാളികളെ രക്ഷപ്പെടുത്താന്‍ 120 ബസുകള്‍ സജ്ജം; വേണു രാജാമണി ട്വന്റി ഫോറിനോട്
\സുമിയിലുള്ള 600 മലയാളി വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ ശേഖരിച്ച് എക്‌സ്‌റ്റേണല്‍ അഫയേഴ്‌സ് മിനിസ്ട്രിക്ക് കൈമാറിയിട്ടുണ്ടെന്ന്ഡ ല്‍ഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി വേണു രാജാമണി ട്വന്റി ഫോറിനോട് പറഞ്ഞു.
റഷ്യയിലെ പ്രവര്‍ത്തനം നിര്‍ത്തി ബി.ബി.സി
റഷ്യയിലെ പ്രവര്‍ത്തനം താല്‍ക്കാലികമായി അവസാനിപ്പിച്ചെന്ന് ബി.ബി.സി അറിയിച്ചു. റഷ്യയില്‍ തുടരുന്ന മാധ്യമപ്രവര്‍ത്തകര്‍ക്കും മറ്റ്സ്റ്റാ ഫുകള്‍ക്കുംപ്രവര്‍ത്തനം നിര്‍ത്താന്‍ നിര്‍ദേശം നല്‍കി. ബി.ബി.സി റഷ്യയുടെ വെബ്‌സൈറ്റിന്റെ പ്രവര്‍ത്തനം റഷ്യ നേരത്തേ തന്നെ തടഞ്ഞിരുന്നു.
കോണ്‍ഗ്രസ് പുനഃസംഘടന ചര്‍ച്ചകള്‍ സജീവം; പ്രഖ്യാപനം ഉടനുണ്ടായേക്കും
അനിശ്ചിതത്വത്തിലായ കോണ്‍ഗ്രസ് പുനഃസംഘടനാ ചര്‍ച്ചകള്‍ വീണ്ടും സജീവം. അന്തിമപട്ടികക്ക് രൂപം നല്‍കാനായി കെപിസിസി അധ്യക്ഷന്‍ കെ.സുധാകരനും പ്രതിപക്ഷനേതാവ് വി.ഡി.സതീശനുമായുളള ചര്‍ച്ചകള്‍ തുടരും. വരുന്ന ആഴ്ച തന്നെ ഡിസിസി ഭാരവാഹികളെയും ബ്ലോക്ക് പ്രസിഡന്റുമാരെയും പ്രഖ്യാപിക്കാനാണ് നേതൃത്വത്തിന്റ് നീക്കം.
നാറ്റോക്കെതിരെ വിമര്‍ശനവുമായി യുക്രൈന്‍ പ്രസിഡന്റ്
നാറ്റോക്കെതിരെ വിമര്‍ശനവുമായി യുക്രൈന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ സെലന്‍സ്‌കി. നോ ഫ്‌ലൈ സോണ്‍ ആവശ്യം അംഗീകരിക്കാത്തതിന് എതിരെയാണ് പ്രതിഷേധം.
അധിനിവേശത്തിന്റെ പത്താം ദിനത്തില്‍ ആക്രമണം കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിച്ച് റഷ്യ
അധിനിവേശത്തിന്റെ പത്താം ദിനത്തിലും ആക്രമണം കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കുകയാണ് റഷ്യ. കീവിലും ഖാര്‍കീവിലും സുമിയിലും മരിയുപോളോയിലും തുടര്‍ച്ചയായി ഷെല്ലാക്രമണം ഉണ്ടായി
Story Highlights: todays headlines
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here