Advertisement

മഹാരാഷ്ട്രയിലെ പൂനെ മെട്രോ ലൈനിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് മോദി

March 6, 2022
2 minutes Read

പ്രധാനമന്ത്രി നരേന്ദ്രമോദി മഹാരാഷ്ട്രയിലെ പൂനെ മെട്രോ ലൈനിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ആര്‍.കെ ലക്ഷ്മണ്‍ ആര്‍ട്ട് ഗാലറി അടക്കം നിരവധി പ്രോജക്ടുകളുടെ ഉദ്ഘാടനത്തിനായാണ് മോദി ഇന്ന് മഹാരാഷ്ട്രയില്‍ എത്തിയത്. പൂനെ മുനിസിപ്പല്‍ കോര്‍പറേഷന്‍ വളപ്പില്‍ ഛത്രപതി ശിവജി മഹാരാജിന്റെ പ്രതിമയും അദ്ദേഹം അനാച്ഛാദനം ചെയ്തു. ഇത് കൂടാതെ, 150 ഇലക്ട്രിക് ബസുകള്‍ അദ്ദേഹം പൂനെയ്ക്കായി സമര്‍പ്പിച്ചു 32.2 കിലോമീറ്റര്‍ നീളമുള്ള പൂനെ മെട്രോ ലൈന്‍ പദ്ധതിയുടെ 12 കിലോമീറ്റര്‍ ദൂരമാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്.

Story Highlights: അഷ്ടമുടിയുടെ സംരക്ഷണം: ദേശീയ ഹരിത ട്രൈബ്യൂണല്‍ റിപ്പോര്‍ട്ട് തേടി

പൂനെയിലെ ജനങ്ങള്‍ക്കു സൗകര്യപ്രദവും സുഖപ്രദവുമായ യാത്ര ഉറപ്പാക്കുന്നുവെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു. മെട്രോയില്‍ നിന്ന് ട്രെയിന്‍ ടിക്കറ്റ് വാങ്ങി, ഗാര്‍വെയര്‍ മെട്രോ സ്റ്റേഷനില്‍ നിന്ന് ആനന്ദനഗര്‍ സ്റ്റേഷന്‍ വരെ പ്രധാനമന്ത്രി യാത്ര ചെയ്തു.

വനസ് മുതല്‍ ഗാര്‍വെയര്‍ കോളജ് മെട്രോ സ്റ്റേഷന്‍ വരെയും പി.സി.എം.സി മുതല്‍ ഫുഗേവാഡി മെട്രോ സ്റ്റേഷന്‍ വരെയുമാണ് പൂനെ മെട്രോ സര്‍വീസ് നടത്തുന്നത്. പ്രധാനമന്ത്രി 2016 ഡിസംബര്‍ 24നാണ് പദ്ധതിക്കു തറക്കല്ലിട്ടത്.

പദ്ധതിയുടെ ആകെ ചെലവ് 11,400 കോടി രൂപയാണ്. ഉദ്ഘാടനത്തിന് ശേഷം വിദ്യാര്‍ത്ഥികളുമായി മോദി മെട്രോയില്‍ യാത്ര നടത്തി. കുട്ടികളോടൊപ്പം പ്രധാനമന്ത്രി മെട്രോ ട്രെയിനില്‍ യാത്ര ചെയ്യുന്ന ചിത്രങ്ങളും ട്വിറ്ററില്‍ പങ്കുവച്ചിട്ടുണ്ട്.

Story Highlights: Modi inaugurates Pune Metro Line in Maharashtra

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top