Advertisement

പൂച്ചയുടെ കടിയേറ്റ സ്ത്രീകള്‍ രണ്ട് മാസത്തിന് ശേഷം മരിച്ചു

March 7, 2022
Google News 2 minutes Read

ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ലയിലെ മൊവ്വ വെമുലമട ഗ്രാമത്തില്‍ പൂച്ചയുടെ കടിയേറ്റ് രണ്ട് സ്ത്രീകള്‍ മരിച്ചു. നാഗമണി, കമല എന്നീ സ്ത്രീകളാണ് മരിച്ചത്. രണ്ട് മാസങ്ങള്‍ക്ക് മുന്‍പാണ് രണ്ട് പേര്‍ക്കും പൂച്ചയുടെ കടിയേറ്റത്. സംഭവശേഷം ആശുപത്രിയില്‍ എത്തി ഡോക്ടറുടെ നിര്‍ദേശപ്രകാരം ഇരുവരും ടി.ടി കുത്തിവയ്പ്പ് ഉള്‍പ്പടെയുള്ള മുന്‍കരുതലുകളും കൈക്കൊണ്ടിരുന്നു.

എന്നാല്‍ ഇക്കഴിഞ്ഞ വെള്ളിയാഴ്ച്ച കമലയുടെയും നാഗമണിയുടെയും ആരോഗ്യസ്ഥിതി തീരെ വഷളായതിനെ തുടര്‍ന്ന് ഇരുവരെയും ആശുപത്രികളില്‍ പ്രവേശിപ്പിക്കുകയായിരുന്നു. സ്ഥിതി അതീവഗുരുതരമായതിനെ തുടര്‍ന്ന് കമല മംഗളഗിരിയിലെ എന്‍.ആര്‍.ഐ ആശുപത്രിയിലും നാഗമണി വിജയവാഡയിലെ കോര്‍പ്പറേറ്റ് ആശുപത്രിയിലുമാണ് മരിച്ചത്.

Read Also : രാജസ്ഥാനിലെ കോട്ടയില്‍ മുതലകള്‍ ചത്ത സംഭവം; അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് എംഎല്‍എ

സ്ത്രീകളെ കടിച്ച പൂച്ചയ്ക്ക് പേവിഷബാധയുള്ള നായയുടെ കടിയേറ്റിരുന്നതായി പിന്നീട് സ്ഥിരീകരിച്ചു. ഇത് സ്ത്രീകളുടെ ശരീരത്തിലേക്ക് പടര്‍ന്നതാണെന്ന് ചികിത്സ നല്‍കിയ പ്രദേശത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍ വ്യക്തമാക്കി.

പൂച്ചയെക്കൂടാതെ എലി, പാമ്പ്, നായ, എന്നിവയുടെ കടിയേറ്റാല്‍ ഉടന്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടണമെന്ന് പ്രാദേശിക ആരോഗ്യ കേന്ദ്രത്തിലെ, ആരോഗ്യ പ്രവര്‍ത്തകന്‍ ശിവരാമകൃഷ്ണ റാവു നിര്‍ദേശിച്ചു.

Story Highlights: Two women die of cat bite in Andhra Pradesh

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here