കാഞ്ഞിരപ്പള്ളിയിൽ സ്വത്ത് തർക്കത്തിനിടെയുണ്ടായ വെടിവയ്പ്പ്; വെടിയേറ്റ മാത്യു സ്‌കറിയയും മരിച്ചു
കാഞ്ഞിരപ്പള്ളിയിൽ സ്വത്ത് തർക്കത്തിനിടെയുണ്ടായ വെടിവയ്പ്പിൽ വെടിയേറ്റ മാതൃ സഹോദരനും മരിച്ചു. കൂട്ടിക്കൽ സ്വദേശി മാത്യു സ്‌കറിയ ആണ് മരിച്ചത്. തലയ്ക്ക് വെടിയേറ്റ മാത്യു ഗുരുതരാവസ്ഥയിലായിരുന്നു. ഹൃദയസ്തംഭനത്തെ തുടർന്നാണ് മരണം. ( mathew scaria passes away )
തിങ്കളാഴ്ച വൈകിട്ട് 5 മണിയോടെയാണ് കാഞ്ഞിരപ്പള്ളി കരിമ്പാനായിൽ ജോർജ് കുര്യൻ സഹോദരൻ രഞ്ജു കുര്യനെ വെടിവെച്ചു കൊലപ്പെടുത്തിത്. സഹോദരങ്ങൾ തമ്മിലുള്ള സ്വത്തു തർക്കമാണ് വെടിവെയ്പ്പിൽ കലാശിച്ചത്. തർക്കത്തിൽ മാത്യു സ്‌കറിയയ്്ക്കും വെടിയേറ്റിരുന്നു.
അതേസമയം, കഞ്ഞിരപ്പള്ളിയിൽ സഹോദരനെ വെടിവെച്ചു കൊന്ന സംഭവം ആസൂത്രിതമെന്ന് പൊലീസ്. സ്വത്തിന്റെ പേരിൽ രണ്ട് ദിവസങ്ങളായി സഹോദരങ്ങൾ തമ്മിൽ തർക്കം നടന്നിരുന്നു. മൂന്നാം ദിനം പ്രതി ജോർജ് കുര്യൻ കയ്യിൽ തോക്ക് കരുതിയത് മുൻകൂട്ടി നിശ്ചയിച്ച പ്രകാരമായിരുന്നുവെന്നു പൊലീസ് പറയുന്നു. ജോർജ് കുര്യനെ ഇന്ന് തെളിവെടുപ്പിന് ശേഷം കോടതിയിൽ ഹാജരാക്കും.
Story Highlights: mathew scaria passes away
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here