Advertisement

മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരേൻ സിംഗ് 17,000 വോട്ടുകൾക്ക് വിജയിച്ചു

March 10, 2022
Google News 1 minute Read

മണിപ്പൂർ സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ, നിലവിലെ മുഖ്യമന്ത്രി ബി.ജെ.പി.യിലെ എൻ ബിരേൻ സിംഗ് ഹീൻഗാംഗ് മണ്ഡലത്തിൽ നിന്ന് 17,000 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ കോൺഗ്രസിന്റെ പി.ശരത്ചന്ദ്ര സിംഗിനെ പരാജയപ്പെടുത്തി. വടക്കുകിഴക്കൻ സംസ്ഥാനത്ത് ഒറ്റയ്ക്ക് മത്സരിക്കാൻ തീരുമാനിച്ച ഭരണകക്ഷിയായ ഭാരതീയ ജനതാ പാർട്ടി 28 സീറ്റുകളിൽ ലീഡ് ചെയ്യുന്നു, കോൺഗ്രസ് 9 സീറ്റുകളിൽ മുന്നിലാണ്.

നേരത്തെ മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരേൻ സിംഗ് ഇംഫാലിലെ ശ്രീ ഗോവിന്ദജീ ക്ഷേത്രത്തിൽ പ്രാർത്ഥന നടത്തിയിരുന്നു. കഴിഞ്ഞ അഞ്ച് വർഷം സമാധാനത്തോടെയും വികസനത്തോടെയും നിലനിന്നു. വരാനിരിക്കുന്ന അഞ്ച് വർഷവും അതുപോലെ തുടരുമെന്നും, പൂർണ ഭൂരിപക്ഷത്തോടെ ബിജെപി സർക്കാർ രൂപീകരിക്കുമെന്നും, ദൈവത്തോട് പ്രാർത്ഥിച്ചിട്ടുണ്ടെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.

അതേസമയം തൗബാൽ ജില്ലയിൽ മുൻ മുഖ്യമന്ത്രി ഇബോബി സിംഗ് 1225 വോട്ടിന് മുന്നിട്ട് നിൽക്കുന്നു. 2017ലെ തെരഞ്ഞെടുപ്പിൽ തൗബാൽ അസംബ്ലി മണ്ഡലം ഐഎൻസി സ്ഥാനാർത്ഥി ഒക്രെയ്ം ഇബോബി സിംഗ് വിജയിച്ചു എന്നത് ശ്രദ്ധേയമാണ്. കൂടാതെ, ഹീറോക്ക് നിയമസഭാ മണ്ഡലത്തിലും ബിജെപി ലീഡ് ചെയ്യുന്നു. മണിപ്പൂർ തെരഞ്ഞെടുപ്പിൽ 2022-ൽ ബിജെപി 28 സീറ്റുകളിലും കോൺഗ്രസ് 9, ജെഡിയു 3, ആർപിഐ(എ) 1, എൻപിഎഫ് 6, എൻപിപി 10, മറ്റുള്ളവർ 1 എന്നിങ്ങനെയാണ് ലീഡ് ചെയ്യുന്നത്.

2022 ഫെബ്രുവരി 28, മാർച്ച് 5 തീയതികളിൽ രണ്ട് ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ് നടന്നത്. തപാൽ ബാലറ്റുകളുടെ കണക്കുകൂട്ടലോടെയാണ് വോട്ടെണ്ണൽ പ്രക്രിയ ആരംഭിച്ചത്. പോളിങ് സ്റ്റേഷനുകളിൽ ആകെയുള്ള 3,80,480 വോട്ടുകളിൽ 3,45,481 വോട്ടുകളാണ് ഇവിഎമ്മിൽ രേഖപ്പെടുത്തിയതെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ ടി.കിരൺകുമാർ പറഞ്ഞു. സ്‌ട്രോങ് റൂമുകളിൽ 24 മണിക്കൂറും സിസിടിവി കവറേജ് ഉണ്ടെന്നും ദിവസേന പരിശോധന നടത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Story Highlights: cm-n-biren-singh-wins-from-heingang-with-huge-17000-votes

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here