ജമ്മുകശ്മീരില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു; പൈലറ്റിനും, സഹപൈലറ്റിനുമായി തെരച്ചിൽ

ജമ്മുകശ്മീരിൽ സൈനിക ഹെലികോപ്റ്റർ തകർന്ന് വീണു. ഗുറേസ് സെക്ടറിലാണ് ഇന്ത്യന്‍ ആര്‍മിയുടെ ചീറ്റ ഹെലികോപ്ടര്‍ തകര്‍ന്നത്. പൈലറ്റും, സഹപൈലറ്റും മാത്രമാണ് ഹെലികോപ്റ്ററിൽ ഉണ്ടായത്.
അപകടത്തിൽ പൈലെറ്റും കോ പൈലെറ്റും സുരക്ഷിതരാണെന്നാണ് പ്രാഥമിക വിവരം. അപകടശേഷം ഇരുവരെയും കാണ്മാനില്ല. ഇവർക്കായി സുരക്ഷാ സേന തെരച്ചിൽ തുടരുകയാണ്.
അപകടം സംഭവിക്കുമെന്ന് ഉറപ്പായതോടെ ഇരുവരും ഹെലികോപ്റ്ററിൽ നിന്നും രക്ഷപ്പെട്ടിരിക്കാമെന്നാണ് കരുതുന്നത്. എന്നാൽ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
Read Also : ഇന്ത്യാ-പാക് അതിർത്തിയിൽ ഡ്രോൺ സാന്നിധ്യം; വെടിവച്ചിട്ട് ബിഎസ്എഫ്
അപകട കാരണം എന്താണ് തുടങ്ങിയ കാര്യങ്ങളില്‍ വ്യക്തതയില്ല. മോശം കാലാവസ്ഥ ആയിരുന്നെന്നും ഹെലികോപ്ടര്‍ ലാന്‍ഡ് ചെയ്യാന്‍ ഒരുങ്ങുന്നതിനിടെയാണ് അപകടം സംഭവിച്ചതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. അപകടത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.
Story Highlights: J-K: Indian Army helicopter crashes in Gurez sector
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here