Advertisement

5 ജി നടപ്പാക്കാന്‍ ലീഡര്‍ഷിപ്പ് പാക്കേജ്

March 11, 2022
Google News 2 minutes Read

5ജി നെറ്റ്‌വര്‍ക്ക് സംവിധാനം ശക്തിപ്പെടുത്തുന്നതിന് ഉന്നതതല സമിതി രൂപീകരിക്കുമെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍. ഡിജിറ്റല്‍ വിപുലീകരണത്തിന്റെ ഭാഗമായി 5 ജി ലീഡര്‍ഷിപ്പ് പാക്കേജ് നടപ്പാക്കും. 2022 കേന്ദ്ര ബജറ്റിലും 5ജി നെറ്റുവര്‍ക്കുകള്‍ മെച്ചപ്പെടുത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. 5 ജി സംവിധാനം സംസ്ഥാനത്ത് കൊണ്ടുവരുന്നതിനും സേവന രംഗത്ത് മുന്നിലെത്തുന്നതിനും നടപടികള്‍ സ്വീകരിക്കും. 5 ജി വിപ്ലവത്തിന്റെ മുന്‍നിരയിലെത്തുന്നതിനുള്ള സവിശേഷ ഘടകങ്ങള്‍ സംസ്ഥാനത്തുണ്ടെന്നും മന്ത്രി പറഞ്ഞു.

ആഗോളതലത്തില്‍ നടക്കുന്ന 5ജി വിപ്ലവത്തില്‍ രാജ്യത്തെ കേരളത്തെ മുന്‍നിരയിലെത്തിക്കുകയെന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. 5ജി നെറ്റുവര്‍ക്കുകളെ ബന്ധിപ്പിക്കുന്ന കെ ഫോണ്‍ ബാക്ക്‌ബോണ്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ സംസ്ഥാനത്തിന് പ്രയോജനപ്പെടുത്തേണ്ടതുണ്ട്. ഈ ആവശ്യത്തിനായി കെ ഫോണ്‍ ഉപയോക്താക്കള്‍ക്കായി ഒരു പ്രത്യേക വില നിര്‍ണയ മോഡല്‍ തയാറാക്കുക, ധ്രുത നിര്‍മാണ വേഗത്തില്‍ ടവറുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കുക, മിതമായ നിരക്കില്‍ ടവറുകളുടെ വിന്യാസത്തിനായി സര്‍ക്കാര്‍ പൊതുമേഖല സ്ഥാപനങ്ങളുടെ കെട്ടിടങ്ങള്‍ ഉപയോഗപ്പെടുത്തുക എന്നിവ ഉള്‍പ്പെടുന്ന ഒരു പാക്കേജ് നടപ്പാക്കും. 5ജി പാക്കേജ് നടപ്പാക്കുന്നത് സംബന്ധിച്ച കാര്യങ്ങള്‍ക്കാണ് ഉന്നതതല കമ്മിറ്റി രൂപീകരിക്കുന്നത്.

തിരുവനന്തപുരം- കൊല്ലം, എറണാകുളം- കൊരട്ടി, എറണാകുളം- ചേര്‍ത്തല, കോഴിക്കോട്- കണ്ണൂര്‍ തുടങ്ങിയ വിപുലീകൃത ഐടി ഇടനാഴികളിലാണ് 5 ജി ലീഡര്‍ഷിപ്പ് പാക്കേജ് ആദ്യം ആരംഭിക്കുകയെന്നും മന്ത്രി പറഞ്ഞു.

Story Highlights: Leadership package to implement 5G

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here