മണിപ്പൂരിൽ 60 എംഎൽഎമാരിൽ 48 പേരും കോടിപതികൾ; 23% ക്രിമിനൽ കേസ് പ്രതികൾ

2017ലെ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് പുതിയ മണിപ്പൂർ നിയമസഭയിൽ കോടീശ്വരന്മാരും ക്രിമിനലുകളും കൂടുതലാണെന്ന് റിപ്പോർട്ട്. 2022 നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ച 60 സ്ഥാനാർത്ഥികളുടെ സത്യവാങ്മൂലം വിശകലനം ചെയ്ത ‘മണിപ്പൂർ ഇലക്ഷൻ വാച്ച് ആൻഡ് അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസാണ്’ (എഡിആർ) ഇക്കാര്യം വെളിപ്പെടുത്തിയത്.
വിജയിച്ച 60 സ്ഥാനാർത്ഥികളിൽ 14 (23%) പേർ ക്രിമിനൽ കേസുകളിൽ പ്രതിയാണ്. പതിനൊന്ന് (18%) സ്ഥാനാർത്ഥികൾ ഗുരുതരമായ ക്രിമിനൽ കേസുകൾ പ്രതികളാണെന്നും റിപ്പോർട്ടിൽ ഉണ്ട്. 2017ൽ വെറും 2 (3%) പേർ ഉണ്ടായിരുന്ന സ്ഥാനത്താണ് ഈ വളർച്ച. 2022ൽ വിജയിച്ച 60 സ്ഥാനാർത്ഥികളിൽ 48 പേരും (80%) കോടിപതികളാണ്. ഓരോ സ്ഥാനാർത്ഥിയുടെയും ആസ്തി ശരാശരി 3.75 കോടി രൂപയാണ്.
2017ലെ തെരഞ്ഞെടുപ്പ് നോക്കിയാൽ ഇത് 53 ശതമാനമായിരുന്നു. ഒരു എംഎൽഎയുടെ ശരാശരി ആസ്തി 2.16 കോടി രൂപയും. ബിജെപിയുടെ 32 ൽ 25 പേരും, കോൺഗ്രസിന്റെ 5 സ്ഥാനാർത്ഥികളും, ജെഡിയുവിന്റെ 6 സ്ഥാനാർത്ഥികളിൽ 5 പേരും, എൻപിപിയുടെ 5 സ്ഥാനാർത്ഥികളും, 3 സ്വതന്ത്ര സ്ഥാനാർത്ഥികളിൽ 2 പേരും ഒരു കോടിയിലധികം ആസ്തിയുള്ളവരാണ്.
Story Highlights: 48-out-of-60-newly-elected-mlas-are-crorepatis
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here